Friday, July 15, 2011

പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില് ഉണ്ടോ?

പ്രേതങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്ഉണ്ടോ?
എന്ന് ഞാന്‍ സംശയിക്കുന്നു ...കാരണം ഈ ഭുമിയില്‍ പ്രേതങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കോടാനുകോടി
മനുഷ്യര്‍ ജിവിച്ചു മരിച്ച ഈ ഭുമിയില്‍ മനുഷ്യര്‍ക്ക് പ്രേതങ്ങളെ തട്ടാതെയും മുട്ടാതെയും നടക്കാന്‍ കഴിയുമായിരുന്നോ ?
എന്ത് പറയുന്നു? എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഭുമിയില്‍ പ്രേതങ്ങള്‍ ഉണ്ടോ? താങ്കളുടെ അഭിപ്രായം ദയവായി പറഞ്ഞാലും ....

Monday, April 13, 2009

ഒരു പ്രേതാനുഭവം ....

പാതിരയൊടുകൂടി കാലടിയിൽ ദൂരയാത്രക്ക്‌ പോയി വന്നിറങ്ങി..
സ്കൂട്ടർ കാലടിയിൽ വച്ചിരുന്നു....
പാതിരാക്ക്‌ ഞാൻ സ്ക്കൂട്ടറിൽ വച്ചു പെരുക്കി......
മെയിൻ റോഡ്‌ കഴിഞ്ഞ്‌ ഞാൻ എന്റെ ഗ്രാമത്തിലേക്ക്‌ തിരിഞ്ഞു.....
കുറച്ചു പോയപ്പോൾ പാടമായി...
പാടത്തിന്റെ അറ്റത്ത്‌ ശ്മശാനമാണു...
അതിനപ്പുറം പള്ളി...അതും കഴിഞ്ഞു പോകണം വീട്ടിലേക്ക്‌....

സ്കൂട്ടറിന്റെ ലൈറ്റിൽ ഞാൻ കണ്ടു...സിമിത്തേരിയുടെ ഗേറ്റിനുമുന്നിൽ രണ്ട്‌ വെളുത്ത രൂപം നിൽക്കുന്നു....ഒന്നു വിറച്ച ഞാൻ സ്കൂട്ടർ നിർത്തി...അതെ രണ്ട്‌ രൂപങ്ങൾ.അനക്കമില്ല..ഞാൻ അൽപ്പനേരം നിന്നു...വെളുത്ത രൂപങ്ങൾ അനങ്ങുന്നില്ല......നല്ല ഭയം തോന്നി... സ്ഥലവും സമയവും അതുപോലെയാണല്ലോ....എനിക്ക്‌ പ്രേതങ്ങളിൽ വിശ്വാസമില്ല...മനുഷ്യമനസ്സിന്റെ ഭാവനകൾ മാത്രമാണത്‌...പക്ഷെ ഇപ്പോൾ കണ്മുന്നിൽ കാണുന്നതെന്താണു?..ഞാൻ കുറെ നേരം നിന്നു...രൂപങ്ങൾ അനങ്ങുന്നില്ല...എനിക്ക്‌ അൽപ്പം ധ്യൈര്യമായി....രൂപങ്ങൾ അനങ്ങുന്നില്ലല്ലോ!! പിന്നെ ഒരു ധൈര്യം
വായിച്ചിട്ടുള്ളതിൽ നിന്നു അവ തികച്ചും നിരുപദ്രവകാരികളാണത്രെ!

ആരെയും ഉപദ്രവിക്കില്ലത്രെ!!
ആ ഒരു ധൈര്യത്തിൽ സ്കൂട്ടർ പതുക്കെ മുന്നോട്ടെടുത്തു...
പിന്നൊട്ട്‌ പോയിട്ട്‌ കാര്യമില്ല...
വീട്ടിൽ പോകാതെയും നിവൃത്തിയില്ല...പിന്നെന്തു വഴി?
രണ്ടും കൽപ്പിച്ച്‌ മുന്നോട്ടു നീങ്ങുക....നല്ല ഭയവും ഉണ്ട്‌...
കളി ആരോടാ?
സകല ദൈവങ്ങളേയും വിളിച്ച്‌ ഇഞ്ചൊടിഞ്ച്‌ മുന്നൊട്ട്‌..രൂപങ്ങൾ അനങ്ങുന്നില്ല....
ഒടുവിൽ കുറച്ച്‌ ദൂരെ വച്ച്‌ കാര്യം മനസ്സിലായി...
ഗേറ്റ്‌ പിടിപ്പിച്ചിരിക്കുന്ന രണ്ട്‌ തൂണുകളാണു സംഭവം...
അതുമാത്രം വൈറ്റ്‌ വാഷ്‌ അടിച്ചിരിക്കുനു..ബാക്കി മതിലിൽ അടിച്ചിട്ടില്ല... രാത്രി ദൂരെ നിന്നു നോക്കിയാൽ രണ്ട്‌ വെളുത്ത പ്രേതരൂപങ്ങൾ പോലെ തോന്നും!!

ചിരിയും ആശ്വാസവുംതോന്നിയെങ്കിലും വീട്ടിലെത്തിയിട്ടും വിറ മാറിയിരുന്നില്ല

രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ -ആശ്വാസം- മതിൽ മൊത്തം വെള്ളയടിച്ചിരിക്കുന്നു......
പ്രേതരൂപങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു......

Sunday, March 29, 2009

ഭൗമമണിക്കൂർ.....

ഭൗമമണിക്കൂർ.....

രാത്രിഃ8.30നു ബസ്സിറങ്ങുമ്പോൾ ഞാൻ ഭൗമമണിക്കൂറിനെപ്പറ്റി ആലോചിച്ചു...

എത്രപേർ ഇത്‌ ആചരിക്കും?പ്രത്യെകിച്ചും നാട്ടിൻപുറത്ത്‌?
ശരിയായിരുന്നു..എല്ലാ വീടുകളിലും വാശിയോടെ ചിരിച്ചു കൊണ്ട്‌ പ്രകാശിക്കുന്ന വിളക്കുകൾ...
.റൊഡിൽ നിറയെ ഉത്സാഹത്തൊടെ പ്രഭ ചൊരിയുന്ന ട്യൂലൈറ്റുകൾ.....

ചുരുങ്ങിയത്‌ നാട്ടിൻ പുറത്തെങ്കിലും ഇങ്ങനെയായിരിക്കും.
.ഇലെക്ട്ട്രിസിറ്റി ബോഡ്‌ വിചാരിച്ചിരുന്നെങ്കിൽ വിജയിപ്പിക്കാമായിരുന്നു..

.ഞാൻ വീടു മുന്നിലെത്തി...എന്റെവീടുമാത്രം ഇരുട്ടിൽ...
മറ്റെല്ലാവീട്ടിലും വെളിച്ചം..ഇനി വല്ല വൈദ്യുതിത്തകരാറാണോ?
അതൊ ഭാര്യയും കുട്ടികളും എവിടെയെങ്കിലും പോയതാണൊ?
ചെറിയൊരു ടെൻഷൻ..
.ഞാൻ വാതിലിൽ മുട്ടി..
ഭാഗ്യം മോൾ കതകുതുറക്കുന്നു..
"എന്തു പറ്റി"..
."ഭൗമമണിക്കൂർ ആചരിച്ചതാണഛാ"..
എനിക്ക്‌ സന്തോഷമായി..
പറയാതെ തന്നെ കുട്ടികൾ അതു ചെയ്തല്ലോ...

NB...ഇതൊരു പൊങ്ങച്ചക്കുറിപ്പല്ല..അഭിമാനക്കുറിപ്പു മാത്രം...

Sunday, October 26, 2008

ചന്ദ്രയാൻ...ഒരാശയം....

ചന്ദ്രയാൻ...
ഒരാശയം....
ഇൻഡ്യയുടെ ചന്ദ്രയാൻ കുതിച്ചുകൊണ്ടിരിക്കുകയാണല്ലോ....ചന്ദ്രനെ ഒരു ബേസ്‌ ക്യാമ്പ്‌ ആയി മാറ്റുകയും മാനവരാശിയുടെ ആവശ്യങ്ങൾ നിറവേറ്റാനും തുടക്കം കുറിക്കുകയാണ്‌...ചന്ദ്രനിലെ ഒരു ടൺ ഹീലിയം-3 ഭൂമിയിലെത്തിച്ചാൽ 40 വർഷത്തേക്ക്‌ ഇന്ത്യയൊട്ടാകെ വൈദ്യുതീകരിക്കാൻ കഴിയും....

ഇതൊക്കെ വായിച്ചപ്പോൾ അടിയന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒരു ഐഡിയ..

4 ലക്ഷത്തോളം കിലോ മീറ്റർ പോകണം ചന്ദ്രനിലേക്ക്‌...എങ്കിൽ പിന്നെ ഈ ശാസ്ത്രഞ്ജർക്ക്‌ ഈ ചന്ദ്രനെ ഭൂമിയുടെ തൊട്ടടുത്തേക്ക്‌ കൊണ്ടു വരാനുള്ള വല്ല പദ്ധതിയും നോക്കിക്കൂടെ? അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമായില്ലേ?

എങ്ങനെണ്‌ഡ്‌ ഐഡിയ....

പിന്നെ ഞാൻ തൽക്കാലത്തേക്ക്‌ ഒരു തീർത്ഥയാത്രയ്ക്ക്‌ പോവുകയാണ്‌....കുറെ ദിവസം കഴിഞ്ഞേ വരൂ.....അതെ വരെ ഞാൻ വീട്ടിലും പത്തായത്തിലുമില്ല കെട്ടൊ....

Wednesday, July 30, 2008

--ഇങ്ങനെ കടിപിടി.....

--ഇങ്ങനെ കടിപിടികൂടുന്നതെന്താ
നായ്ക്കളെഅയ്യയ്യെ
നരന്മാരെപ്പൊലെ--

എന്ന് കുഞ്ഞുണ്ണി മാഷ്‌പാടുകയുണ്ടായി....
.മാഷ്‌ ഈ ബൂലോകം കണ്ടിട്ടാണോ
അങ്ങനെ പാടിയത്‌എന്നൊരു
സംശയം....

Friday, May 30, 2008

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ

ഗര്‍ഭിണികളെ അയാള്ക്ക് വെറുപ്പായിരുന്നു വയറുന്തി നടക്കുന്ന വിക്രുതരൂപങ്ങള്‍ . അവര്‍ ക്ലാസ്സെടുക്കുന്നത് വെറുപ്പോടെ നോക്കി നിന്നു .ഗര്‍ഭിണികള്‍ ഒരു കൂടിചെരലിനെ ഓര്‍മിപിക്കുന്നു.അതാണ് കുഴപ്പം.കാലം കഴിഞ്ഞു.അയാള്‍ വിവാഹിതനായി.ഒരു മാസം കഴിഞ്ഞു.ഭാര്യ പറഞ്ഞു "ഒരു സംശയം ഉണ്ട് കേട്ടോ""എന്തു?'"പണി പറ്റിയോ എന്ന്"അയാള്‍ക്ക് ആഹ്ലാദവും ഉത്കന്ടയും..ഒടുവില്‍ കണ്ഫെം ചെയതു. അയാളുടെ മനസ്സില്‍ ആഹ്ലാദപ്പെരുമഴ പെയ്ടുകൊണ്ടിരുന്നു. ഒപ്പം ടെന്‍ഷനും സ്വപ്നങ്ങളും.ഗര്‍ഭിണിയായ,വയറുന്തി, സാവധാനം വിഷമിച്ചു നടക്കുന്ന ഭാര്യയെ നോക്കി നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ ഗര്‍ഭിനികളോടുള്ള വേറുപ്പ് ഇല്ലാതായി.ഒരു കാര്യം അയാള്‍ തിരിച്ചറിഞ്ഞു.....ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ -ഒരു ഗര്ഭിണിയാണ്

Friday, May 16, 2008

ഒടുവില്‍ അവന്‍ പറഞ്ഞു."ഹലോ"

ഞാന്‍ വിജയിന്റെ വീട്ടില്‍ പോയിട്ട്‌ ഏതാണ്ട്‌ ഒരു വര്‍ഷം ആയിരുന്നു.ഇതിനിടയില്‍ ഞങ്ങല്‍ ടെലെഫൊണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല.എന്നാല്‍ ഉള്ളിലെ ഒരു സ്നേഹബന്ധം കൊണ്ട്‌ ഞങ്ങല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.അതിനാല്‍ മനസുകൊണ്ട്‌ ഒരിക്കലും അകലില്ല എന്നുറപ്പയിരുന്നു.എങ്കിലും ഇടക്കിടെ ഇങ്ങനെ ഒരു ഗ്യാപ്പ്‌ ഉണ്ടാകാറുണ്ട്‌.ഏറെ നാള്‍ കഴിഞ്ഞ്‌ വീണ്ടും വിളിക്കുകയൊ കാണുകയോ ചെയ്യുമ്പോള്‍ വീണ്ടും പഴയ സ്നേഹവായ്പ്പ്‌.സിറ്റി കഴിഞ്ഞ്‌ എന്‍.എച്ചില്‍ നിന്നും തിരിയുന്ന വഴി.വഴി വീതി കുറഞ്ഞ്‌ അവസാനിക്കുന്നത്‌ ഒരു പാടത്തിന്റെ കരയില്‍.വഴിയുടെ അവസാനം ബേക്കര്‍ മോഡലില്‍ പണിത വീട്‌.വീട്ടില്‍ അമ്മയും ഭാര്യയും മാത്രം.സിറ്റിയിലെ കോളേജ്‌ ജീവിതകാലത്ത്‌ ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍.പിന്നീട്‌ ജോലി കിട്ടിയ ശേഷം എന്റെ സന്ദര്‍ശനം വല്ലപ്പോഴുമായി.വിജയിനാകട്ടെ സ്ഥിരം ജോലിയൊന്നും ലഭിച്ചില്ല.പലയിടത്തുമായി പല ജോലികളുമായി വിജയ്‌ തള്ളി നീക്കി.ഞാന്‍ ചെല്ലുമ്പോള്‍ വിജയുടെ അമ്മ അവന്‌ ജോലിയൊന്നും കിട്ടാത്ത വിഷമം പറയും.വിജയുടെ വീടിനപ്പുറം വലിയൊരു പറമ്പും പഴയൊരു മാളിക വീടും ഉണ്ടായിരുന്നു.അമ്മയുടെ ദു:ഖം നിറഞ്ഞ മുഖവും ആവലാതിയും ഒഴിവാക്കാന്‍ ഞങ്ങള്‍ പലപ്പോഴും പുറത്തിറങ്ങി, ആ വീട്ടിലേക്ക്‌ കയറും.വിശാലമായ അതിന്റെ പൂമുഖത്ത്‌ ഞങ്ങള്‍ ഇരുന്ന് സംസാരിക്കും.വിജനമായ ആ പറമ്പും വീടും ഭീതിജനകമായിരുന്നു."ഇതൊരു പ്രേതാലയം പോലെ ഉണ്ടല്ലോ."ഞാന്‍ പറഞ്ഞു."ഇവിടെ പ്രേതശല്യമുണ്ടെന്നാണ്‌ കേള്‍വി.ചില ദുര്‍ മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടത്രെ.""എന്നീട്ട്‌ തനിക്ക്‌ പേടിയില്ലേ?""പേടിയോ? എനിക്കോ?ഞാനിവിടെയിരുന്നാണ്‌ കഞ്ചാവ്‌ വലിക്കുന്നതും മദ്യപിക്കുന്നതും.ഒരാളും ഇങ്ങോട്ട്‌ വരില്ല.ഇവിടുത്തുകാര്‍ക്ക്‌ ഭയങ്കര പേടിയാണ്‌.""എന്നിട്ട്‌ താന്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ?""പ്രേതം പോയിട്ട്‌ ഒരു പൂച്ച പോലുമില്ല.പിന്നെ കടവാവലുകള്‍ ധാരാളമുണ്ട്‌.രാത്രി അകത്ത്‌ ചില ശബ്ദങ്ങള്‍ കേള്‍ക്കാം.അത്‌ വല്ല എലിയൊ മറ്റോ ആയിരിക്കും."കോളേജില്‍ വച്ചാണ്‌ ഞങ്ങള്‍ പരിചിതരായത്‌.അന്ന് നന്നായി കഞ്ചാവ്‌ വലിയുണ്ട്‌.പിന്നെ ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ന്ന് അതുപേക്ഷിച്ചു.അതിനാല്‍ വിജയിന്റെ അച്ഛനുമമ്മയ്ക്കും എന്നെ വലിയ ഇഷ്ടമായിരുന്നു.ഇപ്പോ വീണ്ടും ദു:സ്വഭാവങ്ങള്‍ തുടങ്ങിയ പോലെ.പിന്നീട്‌ വിവാഹം കഴിച്ചു.എന്തൊ ബിസിനെസ്സ്‌ തുടങ്ങി.പിന്നീട്‌ കാണുമ്പോള്‍ ഒക്കെ ബിസിനെസ്സ്‌ തരക്കേടില്ല എന്നു പറഞ്ഞിരുന്നു..പിന്നീട്‌ ഒന്നു രണ്ടു തവണ വീട്ടില്‍ ചെന്നെങ്കിലും അധികനേരം സംസാരിച്ചിരുന്നില്ല.ഭാര്യയുണ്ട്‌-സ്വാധിയായ ഒരു പെണ്‍കുട്ടി.കുടുംബമാകുമ്പോള്‍ അധിക നേരം ശല്യപ്പെടുത്തരുതല്ലോ.ഇപ്പോളിതാ രാത്രിയില്‍ അല്‍പം വൈകി ഞാന്‍ എന്‍.എച്ചില്‍ നിന്ന് തിരിഞ്ഞ്‌ വിജയിന്റെവീട്ടിലേക്ക്‌.വേറെ നഗരത്തിലാണിപ്പോള്‍ ജോലിയെന്നതു കൊണ്ട്‌ കുറേ കാലമായി വരാറില്ല.ജോലിത്തിരക്കില്‍ വിളിക്കാന്‍ പറ്റാറുമില്ല.ഒന്നു രണ്ടു പ്രാവശ്യം നഗരത്തിരക്കുകളില്‍ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിക്കന്‍ പറ്റാറില്ല.സ്കൂട്ടര്‍ ഗേറ്റിനു മുന്‍പില്‍ നിര്‍ത്തി.ഒരിടത്തും വെളിച്ചവുമില്ല.ഗേറ്റ്‌ പൂട്ടിക്കിടക്കുന്നു.ഉള്ളില്‍ ആരുമുള്ള ലക്ഷണമില്ല.എപ്പോഴും കരുതാറുള്ള പെന്‍ ടോര്‍ച്‌ അടിച്ചു നോക്കി.മുറ്റം നിറയെ കരിയലകള്‍.ഏതായാലും ആള്‍പാര്‍പ്പില്ല.വിജയും വീട്ടുകാരും എങ്ങോട്ടു പോയി?ഞാന്‍ വീണ്ടും മൊബൈല്‍ എടുത്തു.വിജയിന്റെ വീട്ടിലെ നമ്പര്‍ അടിക്കുന്നുണ്ട്‌ .പക്ഷെ എടുക്കുന്നില്ല.വീട്ടില്‍ ആരുമില്ല എന്നുറപ്പായി.ഞാന്‍ വിജയിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു കൊണ്ടിരുന്നു.ഭാഗ്യവശാല്‍ അത്‌ സേവ്‌ ചെയ്തിട്ടുണ്ടായിരുന്നു.നമ്പര്‍ പോകുന്നില്ല.കോള്‍ ഫെയിലെഡ്‌ എന്നു മറുപടി.തെളിഞ്ഞു കൊണ്ടിരുന്നു.ഏതായാലും അടുത്ത വീട്ടില്‍ ചോദിക്കാമെന്ന് കരുതി ഞാന്‍ തിരിച്ചു നടന്നു.ഇതിനിടയില്‍ മൊബൈലില്‍ വിജയിന്റെ നമ്പര്‍ അമര്‍ത്തുന്നുമുണ്ട്‌.പക്ഷെ കോള്‍ പോകുന്നില്ല.അടുത്ത വീട്ടിലെ ഗേറ്റ്‌ പൂട്ടിക്കിടക്കുന്നു.വരാന്തയില്‍ നേര്‍ത്ത വെളിച്ചം മാത്രം.സമയം അധികമായിട്ടില്ല.എന്നിട്ടെന്താണിങ്ങനെ?വഴിയില്‍ ഒരൊറ്റയാള്‍ പോലുമില്ല.ഞാന്‍ വാച്ചില്‍ നോക്കി.സമയം എട്ടു മണി.ഓ,എന്നിട്ടാണോ എല്ലാവരും നേരത്തെ ഗേറ്റ്‌ പൂട്ടിക്കിടക്കുന്നത്‌?പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു.നേരത്തെ നോക്കിയപ്പോളും സമയം 8 മണി തന്നെയായിരുന്നു.ട്രെയിനില്‍ വച്ച്‌ നോക്കിയപ്പോളും 8 മണിയായിരുന്നു.അപ്പോള്‍....അപ്പോള്‍ ....വാച്ച്‌ കേടാണ്‌,സമയം തെറ്റാണ്‌.ഒന്നുകില്‍ അര്‍ധരാത്രിയോടടുക്കുന്നു.ഞാന്‍ തിരിച്ചു നടന്നു.സ്കൂട്ടര്‍ എടുത്ത്‌ തിരിച്ചു പോകാം.പെട്ടെന്ന് വിജയിന്റെ നമ്പര്‍ അടിക്കുന്നതായി ഞാന്‍ അറിഞ്ഞു.കോള്‍ പോകുന്നുണ്ട്‌.വിജയിന്റെ മൊബൈല്‍ റിംഗ്‌ ചെയ്യുന്നുണ്ട്‌.ആരോ അവ്യക്തമായി സംസാരിക്കുന്നു."ഹലൊ വിജയ്‌ ഇത്‌ ഞാനാണ്‌.....റോയ്‌"ഞാന്‍ ഉറക്കെ പറഞ്ഞു.മറുപടിയായി ഏതോ വിദൂരതയില്‍ നിന്നെന്ന പോലെ അവ്യക്തമായ സബ്ദം."ഹല്ലൊ"ഞാന്‍ വീണ്ടും ഉറക്കെ പറഞ്ഞു."വിജയ്‌ നീ എവിടെയാണ്‌?"" ഞാനിവിടെയുണ്ട്‌...ഈ വീട്ടിനുള്ളില്‍"ഞാന്‍ പെട്ടെന്ന് ഞെട്ടി.ആ വിജനമായ മാളികവീട്ടിന്റെ മുന്‍പിലാണ്‌ ഞാനിപ്പോള്‍. ഏതോ ഗുഹാന്തരത്തില്‍ നിന്നെന്ന പോലെ മൊബൈലില്‍ വീണ്ടും ശബ്ദം....ഏതോ ഹുങ്കാരത്തിന്റെ അകമ്പടിയോടെ " ഞാനിവിടെ ഈ പറമ്പിനുള്ളില്‍...."ഞാനറിയാതെ എന്റെ കാലുകള്‍ ആ വീടിനു നേരെ ചെന്നു.കനത്ത ഗേറ്റ്‌ തള്ളിത്തുറന്നു.വന്യമൃഗത്തിന്റെ മുറുമുറുപ്പോടെ ആ ഗേറ്റ്‌ തുറക്കപ്പെട്ടു.മൊബൈലില്‍ വീണ്ടും ആഞ്ഞു വീശുന്ന ചെറുകാറ്റിന്റെ ശബ്ദം..അതിനീയില്‍ ഉറക്കത്തിലെന്ന പോലെ ആ ശബ്ദം....ആ വലിയ പറമ്പിലൂടെ ഞാന്‍ നടക്കുകയാണ്‌ കനത്ത ഇരുട്ടില്‍...കരിയിലകള്‍ കാര്യമായി പ്രതിഷേധിക്കുന്നുണ്ട്‌....ഇരുട്ടില്‍ ഞാനെവിടെയോ മരങ്ങള്‍ക്കിടയില്‍ നിന്നു.പെട്ടെന്ന് മൊബൈലില്‍ ശബ്ദം.ഇപ്പോള്‍ കൊടുങ്കാറ്റ്‌ ശമിച്ചിരിക്കുന്നു.ശബ്ദം പതിഞ്ഞതാണെങ്കിലും കേള്‍ക്കാം."റോയ്‌ ...ഞാനിവിടെയുണ്ട്‌""എവിടെ...എവിടെ?ഞാന്‍ വിറച്ചുകൊണ്ട്‌ ചോദിച്ചു."ഇവിടെ....ഈ മണ്ണിനടിയില്‍...നീ നില്‍ക്കുന്നത്‌ എന്റെ നെഞ്ചിനു മുകളില്‍..."ഞെട്ടിത്തെറിച്ച്‌ ഞാന്‍ ചാടി മാറി.മൊബൈലില്‍ വീണ്ടും ശൂന്യതയില്‍ നിന്നെന്ന പോലെ ശബ്ദം." ഞാനീ മണ്ണിനടിയില്‍ ഉറങ്ങുകയാണ്‌.മൃതദേഹമായി.എന്നെ കുഴിച്ചു മൂടിയിരിക്കുകയാണ്‌.."പെട്ടെന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം.വിജയിന്റെ മൊബൈല്‍ പൊട്ടിത്തെറിച്ച പോലെ തോന്നി.എനിക്ക്‌ ഭയം കൊണ്ട്‌ ഭ്രാന്ത്‌ കയറുന്ന പോലെ...പെട്ടെന്ന് കാറ്റ്‌ ആഞ്ഞ്‌ വീശി.മഴ ആര്‍ത്തലച്ച്‌ പെയ്യാന്‍ തുടങ്ങി.ഞാന്‍ ഓടി..എത്ര നേരം ഓടിയെന്നറിയില്ല...പിന്നെ ഓര്‍മ്മ നഷ്ടപ്പെട്ടു.ഉണരുമ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്‌.നോര്‍മല്‍ ആകാന്‍ കുറച്ചു ദിവസമെടെത്തു.വീട്ടുകാര്‍ ചോദിച്ചപ്പോളൊക്കെ "ഒന്നും ഓര്‍മ്മയില്ല"എന്നു പറഞ്ഞ്‌ തടിതപ്പി.പിന്നീടറിഞ്ഞു,വിജയ്‌ ഒരു സന്ധ്യക്ക്‌ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ്‌ പോയതാണത്രേ.രണ്ട്‌ മാസമായി ഒരു വിവരവുമില്ല.വിജയിന്റെ അമ്മ കുറച്ചു നാ മുന്‍പ്‌ മരിച്ചിരുന്നു.ഭാര്യയാവട്ടെ നിവൃത്തിയില്ലാതെ അവരുടെ വീട്ടിലേക്ക്‌ പോയി.പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.വിജയ്‌ എവിടെയാണെന്ന് എനിക്കറിയാം.പക്ഷെ അക്കാര്യം എങ്ങനെ മറ്റുള്ളവരോട്‌ പറയും?ഒരുപക്ഷെ എല്ലാം എന്റെ തോന്നല്‍ ആയിരുന്നെങ്ങിലോ?അവിടെ കുഴിച്ചു നോക്കിയിട്ട്‌ ഒന്നുമില്ലെങ്ങിലോ എനിക്ക്‌ ഭ്രാന്താണെന്ന് എല്ലാവരും കരുതും.മറിച്ച്‌ ഇക്കാര്യം ശരിയാണെങ്കിലോ?ആ മണ്ണില്‍ വിജയ്‌ ശരിക്കും ഉറങ്ങിക്കിടക്കുന്നുണ്ടെകിലോ?ഈശ്വര!ചിന്തിക്കാന്‍ പോലും വയ്യ!വേണ്ട!ഞാനിത്‌ ആരോടും പറയില്ല!ഞാനിപ്പോള്‍ പഴയ സ്മാര്‍ട്ട്‌ നെസ്‌ഒക്കെ പോയി,ഒരു മൗനിയാണെന്നാണ്‌ ഭാര്യയുടെ പരാതി.ഞാനെങ്ങനെ മൗനിയാകാതിരിക്കും?---------------------------

Sunday, May 4, 2008

അര്‍ദ്ധരാത്രിയിലെ സൈക്കിള്‍ അപകടംഗ്രാമീണ ഭംഗി നിറഞ്ഞു നില്‍ക്കുന്ന സ്ഥലത്താണ്‌ ഇന്റര്‍നാഷനല്‍ എയര്‍ പോര്‍ട്ട്‌.ഒരു വശം റെയില്‍ വേ ട്രാക്കാണ്‌.ട്രാക്കിനടുത്തു കൂടെ റോഡ്‌.ഈ റോഡ്‌ കുപ്രസിദ്ധമാണ്‌.പിടിച്ചു പറിക്കാര്‍ ചിലപ്പോള്‍ കാണും.ചിലപ്പോളൊക്കെ അനാഥ ശവങ്ങളും.ആത്മഹത്യ ചെയ്യാന്‍ പറ്റിയ സ്ഥലമായതു കൊണ്ട്‌ റെയില്‍ വേ ട്രാക്ക്‌ പലരും ആത്മഹത്യപോയിന്റ്‌ ആയി തെരഞ്ഞെടുത്തിരിക്കുകയാണെന്ന് തോന്നും.ചിന്നിച്ചിതറിയ മാംസക്കഷ്ണങ്ങള്‍ ചിലപ്പോളൊക്കെ ട്രാക്കില്‍ രക്തപുഷ്പങ്ങള്‍ പോലെ ചിതറിക്കിടക്കുന്നത്‌ കാണാം.എയര്‍പോര്‍ട്ടിന്‌ മുന്‌വശമുള്ള പുതിയ സ്റ്റാര്‍ ഹോട്ടലില്‍ ജോലി കഴിയുമ്പോള്‍ പാതിരാ കഴിയും. ഹോട്ടലില്‍ താമസസൗകര്യം നല്‍കിയിട്ടുണ്ട്‌.എങ്കിലും എനിക്കിഷ്ടം പതിരാത്രിയുടെ തണുപ്പും കറുത്ത സൗന്‍ദര്യവും ആസ്വദിഛുകൊണ്ടുള്ള ബൈക്ക്‌ യാത്രയാണ്‌. വീട്ടില്‍ പതിനഞ്ചുമിനിട്ടുകൊണ്ടെത്താം.മിക്കവാറും അച്‌ഛനായിരിക്കും വാതില്‍ തുറക്കുക. സ്നേഹപൂര്‍വം എന്തെങ്കിലും ശാസിക്കാതിരിക്കില്ല അച്‌ഛന്‍."നിനക്കാ കോട്ടിട്ടുകൂടേടാ തണുപ്പടിക്കാതെ." എന്നോ മറ്റോ എന്തെങ്കിലും പറയാതിരിക്കില്ല. ഈ ശാസന സ്നേഹത്തിന്റേയും എന്റെ ആരോഗ്യത്തിന്റേയും ഉത്‌കണ്ഠാ പ്രകടനമാണെന്നെനിക്കറിയാം. ഭക്ഷണം ഹോട്ടലില്‍നിന്നു കഴിക്കുന്നതിനാല്‍ നേരേ കിടന്നാല്‍ മതി.അന്നു രാത്രി-അതെ അന്നു രാത്രി-എനിക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത രാത്രി.ഹോട്ടലില്‍ നിന്ന് ഭക്ഷണത്തോടൊപ്പം ഒരു സ്റ്റാഫിന്റെ പാര്‍ട്ടി കാരണം അല്‍പം മദ്യപിച്ചിരുന്നു ഞാന്‍. കാര്യമായിത്തന്നെ മദ്യപിച്ചിരുന്നു എന്നാണ്‌ സഹപ്രവര്‍ത്തകര്‍ പിന്നീട്‌ പറഞ്ഞത്‌.രാത്രി ബൈക്കിന്‌ പോകേണ്ടെന്ന് അവര്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു."എത്ര കഴിച്ചാലും എനിക്കൊരു കുഴപ്പവുമില്ലെടെ."എന്ന് വീമ്പിളക്കിക്കൊണ്ടാണ്‌ ഞാനിറങ്ങിയത്‌.നിലാവുപോലുള്ള വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ്‌ എയര്‍പോര്‍ട്ടും പരിസരവും.കനത്ത ദീപപ്രഭയില്‍ ചുറ്റുമുള്ള ഒരു വലിയ പ്രദേശം തന്നെ ഈ വെളിച്ചം നിലാവു പോലെ കാണാം.എയര്‍ പോര്‍ട്ടിന്റെ സൈഡിലുള്ള റോഡിലേക്ക്‌ ഞാന്‍ കടന്നു.ഇടക്കാണ്‌ ഞാന്‍ mirror-ല്‍ ഒരു രൂപം കണ്ടത്‌.സൈക്കിള്‍ ചവിട്ടി വരുന്ന ഒരു രൂപം.എയര്‍പോര്‍ട്ടിലോ മറ്റോ ജോലി കഴിഞ്ഞ്‌ വരുന്ന ഏതെങ്കിലും ജീവനക്കാരനാണെന്ന് ഞാന്‍ കരുതി.ഒരു അല്‍പശമ്പളക്കാരനായ പിശുക്കന്‍.കുതിക്കുകയാണ്‌.അല്‍പം ദൂരം പോയപ്പോളും അറിയാതെ നോക്കിയപ്പോള്‍ mirror-ല്‍ ആ സൈക്കിള്‍ യാത്രക്കാരന്റെ രൂപം.എനിക്ക്‌ അത്ഭുതം തോന്നി.എന്റെ ബുള്ളറ്റിന്റെ വേഗത മറി കടക്കുന്ന സൈക്കിളോ?പെട്ടെന്ന് ഞാനത്‌ വിട്ടു.ഒരു പക്ഷെ മദ്യപിച്ചതു കൊണ്ട്‌ എന്റെ ബൈക്കിന്‌ വേഗത ഇല്ലായിരിക്കും. അതു കൊണ്ടാവാം സൈക്കിള്‍ യാത്രക്കാരന്‍ എന്നെ ചെയിസ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌.ഞാന്‍ ബൈക്കിന്‌ അമിതമായി സ്പീഡ്‌ കൂട്ടി.ബുള്ളറ്റ്‌ കുതിച്ചു പാഞ്ഞു.എയര്‍പോര്‍ട്ടിന്റെ അറ്റത്തെത്താറായി.അപ്പോഴാണ്‌ ഞാന്‍ നടുക്കത്തോടെ കണ്ടത്‌.mirror-ല്‍ സൈക്കിള്‍ ചവിട്ടി വരുന്ന ആ രൂപം.ഞാന്‍ ഭയചകിതനായി.അറിയാതെ ഞാന്‍ ബ്രേക്ക്‌ ചവിട്ടി. ഭാഗ്യം ബുള്ളറ്റായതു കൊണ്ട്‌ മറിഞ്ഞില്ല.പക്ഷെ അതിനു മുന്‍പ്‌ പിറകില്‍ അലര്‍ച്ച പോലുള്ള കരച്ചില്‍ കേട്ട പോലെ.ഞാന്‍ നോക്കിയപ്പോള്‍ സൈക്കിള്‍ യാത്രക്കാരന്‍.ഞാന്‍ പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടിയതു കൊണ്ടൊ മറ്റോ എന്തായാലും സൈക്കിള്‍ കുതിച്ച്‌ ഉയര്‍ന്ന് പൊങ്ങി ഒരു വശത്തുള്ള വെള്ളം നിറഞ്ഞ കുഴിയിലേക്ക്‌ തെറിച്ചു വീഴുന്നതാണ്‌ കണ്ടത്‌.വെള്ളത്തിന്റെ അലര്‍ച്ച കേട്ടുവോ?ഓളങ്ങള്‍ പെട്ടെന്ന് അടങ്ങി.ഞാന്‍ കിലുകിലെ വിറച്ചു നില്‍ക്കുകയാണ്‌.എന്റെ കുറ്റം കൊണ്ടോ അല്ലെങ്കില്‍ സൈക്കിള്‍ യാത്രക്കാരന്റെ കുറ്റം കൊണ്ടോ അര്‍ദ്ധരാത്രിയില്‍ ഒരു അപകടം നടന്നിരിക്കുന്നു.എന്തയാലും ഞാനും ഉത്തരവാദി തന്നെ. വിറങ്ങലിച്ചുനിന്ന നിമിഷങ്ങള്‍ക്ക്‌ ശേഷം അവിടെനിന്ന് പെട്ടെന്ന് രക്ഷപ്പെടാനാണ്‌ എന്റെ മനസ്സ്‌ എന്നോട്‌ പറഞ്ഞത്‌.അര്‍ദ്ധബോധത്തിലോ എന്തോ ഞാന്‍ വണ്ടിയെടുത്തു.ഇരുവശത്തുനിന്നും രാക്ഷസരൂപികളായി ഇരുട്ട്‌ തുറിച്ച്‌ നോക്കിക്കൊണ്ടിരിക്കുന്നു.വീട്ടിലെത്തിയപ്പോള്‍ അത്ഭുതം, ആരും ഉറങ്ങിയിട്ടില്ല.എല്ലാവരും നല്ല തീറ്റയും കുടിയും;ഒച്ചയും ബഹളവും.ഒരു അതിഥി വന്നിരിക്കുന്നു.ഇളയച്ചന്റെ മകനായ ഒരു വക്കീല്‍.വാതില്‍ക്കല്‍ കിതച്ചു നിന്ന എന്നെ വക്കീല്‍ സ്വാഗതം ചെയ്തു."ആ വാടാ,നീ വന്നിട്ടേ കിടക്കുന്നുള്ളൂ, എന്നു പറഞ്ഞ്‌ ഞങ്ങളൊന്ന് കൂടുകയായിരുന്നു.എല്ലാവരും അത്യാവശ്യം ഫോമിലാണ്‌.അപ്പച്ചന്‍ ഒട്ടും മോശമല്ല.എല്ലാവരും നല്ല ആഹ്ലാദമൂഡില്‍.ചേടത്തിമാര്‍ കിടന്നിട്ടില്ല.അവരും ചെറുതായി അടിച്ചുകാണും.മേശപ്പുറത്ത്‌ ധാരാളം നോണ്‍ വിഭവങ്ങള്‍.ഭാഗ്യം അമ്മ കിടന്നിരുന്നു.ഈയിടെ നല്ല സുഖമില്ലാത്തതിനാല്‍ നേരത്തേകിടക്കും.65 വയസ്സായിട്ടും ആജാനബാഹുവായ അപ്പച്ചന്‌ മീശയും താടിയും നരച്ചതല്ലാതെ യാതൊരു കുഴപ്പവുമില്ല.കിതച്ച്‌ മിണ്ടാതെ നിന്ന എന്നെ എല്ലാവരും അമ്പരപ്പോടെ നോക്കി."എന്താ മോനേ,എന്താ പറ്റിയത്‌?"എല്ലാവരും പരിഭ്രമത്തോടെ എന്റെചുറ്റും കൂടി.അപ്പച്ചന്റെ ചുമലില്‍ വീണ്‌ ഞാന്‍ കരഞ്ഞു.വിക്കി വിക്കി ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.എല്ലാവരുടേയും കിക്ക്‌ ഒറ്റയടിക്ക്‌ ഇറങ്ങി.ചേടത്തിമാര്‍ പരിഭ്രമിച്ച്‌ കര്‍ത്താവിനെ വിളിച്ചു കരഞ്ഞു."എന്താണിപ്പോള്‍ ചെയ്യേണ്ടെതെടാ" അപ്പച്ചന്‍ കരച്ചിലോടെ വക്കീലിനോട്‌ ചോദിച്ചു.വക്കീല്‍ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത്‌ എന്നോട്‌ വിശദമായി ചോദിച്ചു.വിക്കി വിക്കികൊണ്ടാണ്‌ ഞാന്‍ മറുപടി പറഞ്ഞത്‌."റോഡില്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ?""ഇല്ല,ഞാന്‍ ആരേയും കണ്ടില്ല.""സൈക്കിള്‍കാരന്‍ വെള്ളത്തിലേക്ക്‌ വീണിട്ട്‌ പിന്നെ നീ കണ്ടോ?""ഇല്ല,കിടങ്ങില്‍ നല്ല ഇരുട്ടാണ്‌.കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.മാത്രമല്ല ഞാന്‍ പെട്ടെന്നിങ്ങോട്ട്‌ പോന്നില്ലേ?"വക്കീല്‍ കുറച്ചുനേരം ആലോചിച്ചു.ചേട്ടത്തിമാരുടെ പിറുപിറുക്കുന്ന പ്രാര്‍ത്ഥനാ ശബ്ദങ്ങളും ക്ലോക്കിന്റെ മിടിപ്പും മാത്രം കേള്‍ക്കാം.വക്കീല്‍ ഒന്നുരണ്ടുപ്രാവശ്യം മൊബെയില്‍ ഡയല്‍ ചെയ്തു.പിന്നെ ഓഫ്‌ ചെയ്തു.എന്നിട്ട്‌ ഉറച്ച തീരുമനത്തോടെ പറഞ്ഞു."ആരും കണ്ടിട്ടില്ലല്ലോ.ഏതായാലും നേരം വെളുക്കട്ടെ.പരിഹാരമുണ്ടാക്കാം.എല്ലാവരും ധൈര്യമായിരി.ഞാനില്ലേ,ഒന്നുകൊണ്ടും പേടിക്കേണ്ട.""ജിബിനെ ഇവിടെനിന്ന് മാറ്റണോ?" "വേണ്ട" വക്കീല്‍ പറഞ്ഞു."രാവിലെ തീരുമാനിക്കാം."അതൊരു കാളരാത്രിയായിരുന്നു.സെറ്റിയിലിരുന്ന് എല്ലാവരും പ്രാര്‍ത്ഥിക്കുകയായിരുന്നു.ഇരുന്നും കിടന്നും.നേരം വെളുപ്പിച്ചെന്നു വരുത്തി.ഞാന്‍ സെറ്റിയില്‍ കിടെന്നെങ്കിലും തലയില്‍ ഒരു കൊടുങ്കാറ്റ്‌ ആഞ്ഞടിക്കുകയായിരുന്നു.ആകെ പെരുപെരുപ്പ്‌.തീവണ്ടിപാഞ്ഞുപോകുന്ന പോലത്തെ അനുഭവം.ഒരു കൊലയാളിയായി മാറിയിരിക്കുന്നു ഞാന്‍.ഇനി എന്തെല്ലാം പുകിലുകളാനാവോ?എങ്ങനെയാണിതിനെ അഭിമുഖീകരിക്കുക?പണവും സഹായത്തിന്‌ വക്കീലും സഹായത്തിന്‌ കരുത്തും സ്നേഹവുമുള്ള എന്തിനും പോന്ന സഹോദരന്മാരും അപ്പച്ചനും ഉള്ളതുകൊണ്ട്‌ എങ്ങിനെയെങ്കിലും തലയൂരിപ്പോരാം.പക്ഷേ മനസ്സിനേറ്റ കുറ്റബോധത്തില്‍ നിന്ന് ഒരാളുടെ മരണത്തിന്‌ കാരണമായ ഒരാളെന്ന നിലയില്‍ ജീവിതത്തിനേറ്റ കറ മാഞ്ഞുപോകുമോ?നിരന്തരമായ മാനസികപീഡനത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമോ?മാത്രമല്ല,അതിവേഗം കുതിച്ചുപായുന്ന ബൈക്കിനോടൊപ്പം എങ്ങനെ അയാള്‍ എത്തിക്കൊണ്ടിരുന്നു.നേരം വെളുത്തെന്നു വരുത്തി.വക്കീല്‍ വിളിച്ചു."നമുക്ക്‌ ഒന്ന് സ്പോട്ടില്‍ പോയി നോക്കാം.പേടിക്കേണ്ട,ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിലാണ്‌ നാം പോവുക.ജിബിനും അപ്പച്ചനും ഇവിടെ ഇരിക്കട്ടെ.നമുക്ക്‌ പോയിട്ട്‌ വരാം."പുറത്ത്‌ ക്വാളീസ്‌ സ്ട്ടാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം.ഞാന്‍ ക്രൂശിത രൂപത്തിനു മുന്‍പില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.ആദ്യമായി മനസ്സ്‌ ദൈവത്തെ കണ്ടെത്തുന്നതായും യേശുവില്‍ അഭയം തേടുന്നതായും ഞാനറിഞ്ഞു.ജീവിതത്തില്‍ ഇത്രയും തീവ്രമായി ഞാന്‍ ദൈവത്തെ വിളിച്ചിട്ടില്ല.അല്‍പനേരമേ കഴിഞ്ഞുള്ളൂ,ഫോണ്‍ ശബ്ദിച്ചു."അപ്പച്ചന്‍ അവനേയും കൂട്ടി ഇങ്ങോട്ട്‌ വരണം.പേടിക്കേണ്ട.ധൈര്യമായി പോരേ."വല്ല്യേട്ടന്റെ ശബ്ദമാണ്‌.മനസ്സും ശരീരവും വിറക്കുകയായിരുന്നു.അപ്പച്ചനെ കെട്ടിപ്പിടിച്ച്‌ കാറില്‍ ഞാനിരുന്നു.എയര്‍ പോര്‍ട്ടിലെ ലൈറ്റുകള്‍ പ്രകാശിച്ചു നില്‍ക്കുന്നു. ഉറക്കമിളപ്പുകൊണ്ടാവാം, ഒരു മടുപ്പാര്‍ന്ന മുഷിഞ്ഞ നിറത്തിലാണ്‌ വിളക്കുകളുടെ നില്‍പ്പ്‌.ഇരുട്ട്‌ മാറിവരുന്നതേയുള്ളൂ.എയര്‍ പോര്‍ട്ടിന്റെ മതില്‍ തുടങ്ങുന്നിടത്ത്‌ ക്വാളീസ്‌ കാണാം.ഒരു ട്രെയിന്‍ പാഞ്ഞുപോയി.എന്നെ അവര്‍ കാറില്‍നിന്ന് താങ്ങിയിറക്കി.വക്കീല്‍ ചോദിച്ചു."മോനെ എവിടെ വച്ചാണെടാ സംഭവം?"ഞാന്‍ പകച്ച്‌ ചുറ്റും നോക്കി.മതില്‍ അവസാനിക്കുന്നിടത്ത്‌,കിടങ്ങിലേക്ക്‌,വെള്ളത്തിലേക്ക്‌ ആണ്‌ അയാളും സൈക്കിളും വീണത്‌.ഞാനവിടെ തന്നെ എന്ന് ചൂണ്ടിക്കാണിച്ചു.അവര്‍ വെള്ളത്തിലേക്ക്‌ ശക്തമായ ടോര്‍ച്ചടിച്ചു.ഒന്നുമില്ല,വെള്ളം മാത്രം."പക്ഷേ ഇവിടെയൊന്നുമില്ലല്ലോ മോനേ.ഞങ്ങള്‍ ആ അറ്റം മുതല്‍ മുഴുവന്‍ നോക്കി.വെള്ളത്തില്‍ ആരും വീണുകിടക്കുന്നില്ല.""ഒരു പക്ഷേ അവന്‍ ഒന്നും പറ്റാതെ എണീറ്റുപോയിട്ടുണ്ടാകാം"ഏട്ടന്മാരില്‍ ഒരാള്‍ പറഞ്ഞു.എന്റെ ശ്വാസം നേരെ വീഴുന്നതും ഒരു കുളിര്‍കാറ്റടിക്കുന്നതും ഞാനറിഞ്ഞു."എന്താണ്‌ നോക്കുന്നത്‌?"പെട്ടെന്ന് പിറകില്‍ നിന്നു കേട്ട ശബ്ദം കേട്ട്‌ ഞങ്ങള്‍ ഞെട്ടി.ഒരു വൃദ്ധന്‍.കയ്യില്‍ പാല്‍പാത്രം.ഒറ്റമുണ്ട്‌ മാത്രം ഉടുത്തിരിക്കുന്നു. കഴുത്തില്‍ കറുത്ത വെന്തിങ്ങ.ഞങ്ങള്‍ ഒന്നും മിണ്ടാതെ നിന്നു."വെള്ളത്തില്‍ ആരെങ്കിലും പോയോ?"ഞങ്ങള്‍ സ്തബ്ധരായി നില്‍ക്കുകയാണ്‌.ഒന്നും മിണ്ടാനാകാതെ."ചിലരൊക്കെ ഇങ്ങനെ വന്ന് നോക്കാറുണ്ട്‌,ചിലപ്പോഴൊക്കെ.അതുകൊണ്ട്‌ ചോദിച്ചതാണ്‌."വൃദ്ധന്റെ ചോദ്യത്തിന്‌ ഞങ്ങള്‍ മറുപടി നല്‍കിയില്ല."ഈ സ്ഥലമത്ര ശരിയല്ല.എത്രയെത്ര മരണങ്ങള്‍?കാണാത്തത്‌ കാണും.കേള്‍ക്കാത്തത്‌ കേള്‍ക്കും."അയാള്‍ പറഞ്ഞു."ഇന്നലെയൊരാള്‍ സൈക്കിളുമായി വെള്ളത്തിലേക്ക്‌..."അപ്പച്ചന്‍ അറിയാതെ പറഞ്ഞു.പെട്ടന്ന് വക്കീല്‍ അപ്പച്ചന്റെ വായപൊത്തി.വൃദ്ധന്‍ ചിരിച്ചു."അതെ,അതുതന്നെ കാര്യം.സൈക്കിളില്‍ ഒരാള്‍ വെള്ളത്തിലേക്ക്‌ വീഴുന്നത്‌ ഇന്നലെ രാത്രി കണ്ടു.ആളെ വെള്ളത്തിലൊട്ടു കാണുന്നുമില്ല.അല്ലേ?""അതെ"ഞങ്ങള്‍ അറിയാതെ പറഞ്ഞു പോയി.അയാള്‍ വെന്തിങ്ങയിലെ കുരിശുരൂപത്തില്‍ അമര്‍ത്തിപ്പിടിച്ചു.പിന്നെ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു."മക്കളേ,പണ്ടൊരുത്തന്‍ ഇവിടെ സൈക്കിളില്‍ പോകുമ്പോള്‍ ഏതോ വണ്ടിയിടിച്ച്‌ മരിച്ചു.ശവവും സൈക്കിളും ഇവിടെ വെള്ളത്തില്‍ കിടന്നു.പിന്നെ ചിലപ്പോഴൊക്കെ ചിലര്‍ ഈ സംഭവം കാണാറുണ്ട്‌.ഇങ്ങനെ വന്ന് നോക്കാറുമുണ്ട്‌."അയാള്‍ കണ്ണുകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു.പിന്നെ സാവധാനം നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു." കാച്ചപ്പിള്ളി മൈക്കിളച്ചന്റെ അടുത്തേക്ക്‌ പൊക്കോ.അതേ രക്ഷയുള്ളൂ." അയാള്‍ കൂനികൂനി നടന്നു നീങ്ങി.മൈക്കിളച്ചന്‍ മാനസികരോഗത്തിന്‌ ചികില്‍സിക്കുന്നയാളാണ്‌.അല്‍പം മന്ത്രവാദവുമുണ്ടെന്ന് കേള്‍വിയുണ്ട്‌.അച്ഛനത്‌ സമ്മതിച്ചിട്ടില്ല.ഏതായാലും പേടിപറ്റി സമനില തെറ്റിയവരെ സാധാരണ അച്ഛന്റെ അടുത്തേക്കാണ്‌ കൊണ്ടുപോവുക.അച്ഛന്‍ തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ എല്ലാം ശരിയാകും എന്നാണ്‌ പലരും പറയുന്നത്‌.വിറയാര്‍ന്ന എന്റെ കൈകളില്‍ പിടിച്ചുകൊണ്ട്‌ അപ്പച്ചന്‍ കാറില്‍ കയറി."വണ്ടി മൈക്കിളച്ചന്റെ അടുത്തേക്ക്‌ വിട്‌ മക്കളേ" അപ്പച്ചന്‍ പറഞ്ഞു.വണ്ടി കുതിച്ചുതുടങ്ങുമ്പോള്‍ ഞാന്‍ കണ്ടു. കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചുതുടങ്ങിയിരിക്കുന്നു.

Tuesday, February 19, 2008

ഒടുവില്‍ അവന്‍ പറഞ്ഞു."ഹലോ"

ഞാന്‍ വിജയിന്റെ വീട്ടില്‍ പോയിട്ട്‌ ഏതാണ്ട്‌ ഒരു വര്‍ഷം ആയിരുന്നു.ഇതിനിടയില്‍ ഞങ്ങല്‍ ടെലെഫൊണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല.എന്നാല്‍ ഉള്ളിലെ ഒരു സ്നേഹബന്ധം കൊണ്ട്‌ ഞങ്ങല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.അതിനാല്‍ മനസുകൊണ്ട്‌ ഒരിക്കലും അകലില്ല എന്നുറപ്പയിരുന്നു.എങ്കിലും ഇടക്കിടെ ഇങ്ങനെ ഒരു ഗ്യാപ്പ്‌ ഉണ്ടാകാറുണ്ട്‌.ഏറെ നാള്‍ കഴിഞ്ഞ്‌ വീണ്ടും വിളിക്കുകയൊ കാണുകയോ ചെയ്യുമ്പോള്‍ വീണ്ടും പഴയ സ്നേഹവായ്പ്പ്‌.സിറ്റി കഴിഞ്ഞ്‌ എന്‍.എച്ചില്‍ നിന്നും തിരിയുന്ന വഴി.വഴി വീതി കുറഞ്ഞ്‌ അവസാനിക്കുന്നത്‌ ഒരു പാടത്തിന്റെ കരയില്‍.വഴിയുടെ അവസാനം ബേക്കര്‍ മോഡലില്‍ പണിത വീട്‌.വീട്ടില്‍ അമ്മയും ഭാര്യയും മാത്രം.സിറ്റിയിലെ കോളേജ്‌ ജീവിതകാലത്ത്‌ ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍.പിന്നീട്‌ ജോലി കിട്ടിയ ശേഷം എന്റെ സന്ദര്‍ശനം വല്ലപ്പോഴുമായി.വിജയിനാകട്ടെ സ്ഥിരം ജോലിയൊന്നും ലഭിച്ചില്ല.പലയിടത്തുമായി പല ജോലികളുമായി വിജയ്‌ തള്ളി നീക്കി.ഞാന്‍ ചെല്ലുമ്പോള്‍ വിജയുടെ അമ്മ അവന്‌ ജോലിയൊന്നും കിട്ടാത്ത വിഷമം പറയും.വിജയുടെ വീടിനപ്പുറം വലിയൊരു പറമ്പും പഴയൊരു മാളിക വീടും ഉണ്ടായിരുന്നു.അമ്മയുടെ ദു:ഖം നിറഞ്ഞ മുഖവും ആവലാതിയും ഒഴിവാക്കാന്‍ ഞങ്ങള്‍ പലപ്പോഴും പുറത്തിറങ്ങി, ആ വീട്ടിലേക്ക്‌ കയറും.വിശാലമായ അതിന്റെ പൂമുഖത്ത്‌ ഞങ്ങള്‍ ഇരുന്ന് സംസാരിക്കും.വിജനമായ ആ പറമ്പും വീടും ഭീതിജനകമായിരുന്നു."ഇതൊരു പ്രേതാലയം പോലെ ഉണ്ടല്ലോ."ഞാന്‍ പറഞ്ഞു."ഇവിടെ പ്രേതശല്യമുണ്ടെന്നാണ്‌ കേള്‍വി.ചില ദുര്‍ മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടത്രെ.""എന്നീട്ട്‌ തനിക്ക്‌ പേടിയില്ലേ?""പേടിയോ? എനിക്കോ?ഞാനിവിടെയിരുന്നാണ്‌ കഞ്ചാവ്‌ വലിക്കുന്നതും മദ്യപിക്കുന്നതും.ഒരാളും ഇങ്ങോട്ട്‌ വരില്ല.ഇവിടുത്തുകാര്‍ക്ക്‌ ഭയങ്കര പേടിയാണ്‌.""എന്നിട്ട്‌ താന്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ?""പ്രേതം പോയിട്ട്‌ ഒരു പൂച്ച പോലുമില്ല.പിന്നെ കടവാവലുകള്‍ ധാരാളമുണ്ട്‌.രാത്രി അകത്ത്‌ ചില ശബ്ദങ്ങള്‍ കേള്‍ക്കാം.അത്‌ വല്ല എലിയൊ മറ്റോ ആയിരിക്കും."കോളേജില്‍ വച്ചാണ്‌ ഞങ്ങള്‍ പരിചിതരായത്‌.അന്ന് നന്നായി കഞ്ചാവ്‌ വലിയുണ്ട്‌.പിന്നെ ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ന്ന് അതുപേക്ഷിച്ചു.അതിനാല്‍ വിജയിന്റെ അച്ഛനുമമ്മയ്ക്കും എന്നെ വലിയ ഇഷ്ടമായിരുന്നു.ഇപ്പോ വീണ്ടും ദു:സ്വഭാവങ്ങള്‍ തുടങ്ങിയ പോലെ.പിന്നീട്‌ വിവാഹം കഴിച്ചു.എന്തൊ ബിസിനെസ്സ്‌ തുടങ്ങി.പിന്നീട്‌ കാണുമ്പോള്‍ ഒക്കെ ബിസിനെസ്സ്‌ തരക്കേടില്ല എന്നു പറഞ്ഞിരുന്നു..പിന്നീട്‌ ഒന്നു രണ്ടു തവണ വീട്ടില്‍ ചെന്നെങ്കിലും അധികനേരം സംസാരിച്ചിരുന്നില്ല.ഭാര്യയുണ്ട്‌-സ്വാധിയായ ഒരു പെണ്‍കുട്ടി.കുടുംബമാകുമ്പോള്‍ അധിക നേരം ശല്യപ്പെടുത്തരുതല്ലോ.ഇപ്പോളിതാ രാത്രിയില്‍ അല്‍പം വൈകി ഞാന്‍ എന്‍.എച്ചില്‍ നിന്ന് തിരിഞ്ഞ്‌ വിജയിന്റെവീട്ടിലേക്ക്‌.വേറെ നഗരത്തിലാണിപ്പോള്‍ ജോലിയെന്നതു കൊണ്ട്‌ കുറേ കാലമായി വരാറില്ല.ജോലിത്തിരക്കില്‍ വിളിക്കാന്‍ പറ്റാറുമില്ല.ഒന്നു രണ്ടു പ്രാവശ്യം നഗരത്തിരക്കുകളില്‍ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിക്കന്‍ പറ്റാറില്ല.സ്കൂട്ടര്‍ ഗേറ്റിനു മുന്‍പില്‍ നിര്‍ത്തി.ഒരിടത്തും വെളിച്ചവുമില്ല.ഗേറ്റ്‌ പൂട്ടിക്കിടക്കുന്നു.ഉള്ളില്‍ ആരുമുള്ള ലക്ഷണമില്ല.എപ്പോഴും കരുതാറുള്ള പെന്‍ ടോര്‍ച്‌ അടിച്ചു നോക്കി.മുറ്റം നിറയെ കരിയലകള്‍.ഏതായാലും ആള്‍പാര്‍പ്പില്ല.വിജയും വീട്ടുകാരും എങ്ങോട്ടു പോയി?ഞാന്‍ വീണ്ടും മൊബൈല്‍ എടുത്തു.വിജയിന്റെ വീട്ടിലെ നമ്പര്‍ അടിക്കുന്നുണ്ട്‌ .പക്ഷെ എടുക്കുന്നില്ല.വീട്ടില്‍ ആരുമില്ല എന്നുറപ്പായി.ഞാന്‍ വിജയിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു കൊണ്ടിരുന്നു.ഭാഗ്യവശാല്‍ അത്‌ സേവ്‌ ചെയ്തിട്ടുണ്ടായിരുന്നു.നമ്പര്‍ പോകുന്നില്ല.കോള്‍ ഫെയിലെഡ്‌ എന്നു മറുപടി.തെളിഞ്ഞു കൊണ്ടിരുന്നു.ഏതായാലും അടുത്ത വീട്ടില്‍ ചോദിക്കാമെന്ന് കരുതി ഞാന്‍ തിരിച്ചു നടന്നു.ഇതിനിടയില്‍ മൊബൈലില്‍ വിജയിന്റെ നമ്പര്‍ അമര്‍ത്തുന്നുമുണ്ട്‌.പക്ഷെ കോള്‍ പോകുന്നില്ല.അടുത്ത വീട്ടിലെ ഗേറ്റ്‌ പൂട്ടിക്കിടക്കുന്നു.വരാന്തയില്‍ നേര്‍ത്ത വെളിച്ചം മാത്രം.സമയം അധികമായിട്ടില്ല.എന്നിട്ടെന്താണിങ്ങനെ?വഴിയില്‍ ഒരൊറ്റയാള്‍ പോലുമില്ല.ഞാന്‍ വാച്ചില്‍ നോക്കി.സമയം എട്ടു മണി.ഓ,എന്നിട്ടാണോ എല്ലാവരും നേരത്തെ ഗേറ്റ്‌ പൂട്ടിക്കിടക്കുന്നത്‌?പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു.നേരത്തെ നോക്കിയപ്പോളും സമയം 8 മണി തന്നെയായിരുന്നു.ട്രെയിനില്‍ വച്ച്‌ നോക്കിയപ്പോളും 8 മണിയായിരുന്നു.അപ്പോള്‍....അപ്പോള്‍ ....വാച്ച്‌ കേടാണ്‌,സമയം തെറ്റാണ്‌.ഒന്നുകില്‍ അര്‍ധരാത്രിയോടടുക്കുന്നു.ഞാന്‍ തിരിച്ചു നടന്നു.സ്കൂട്ടര്‍ എടുത്ത്‌ തിരിച്ചു പോകാം.പെട്ടെന്ന് വിജയിന്റെ നമ്പര്‍ അടിക്കുന്നതായി ഞാന്‍ അറിഞ്ഞു.കോള്‍ പോകുന്നുണ്ട്‌.വിജയിന്റെ മൊബൈല്‍ റിംഗ്‌ ചെയ്യുന്നുണ്ട്‌.ആരോ അവ്യക്തമായി സംസാരിക്കുന്നു."ഹലൊ വിജയ്‌ ഇത്‌ ഞാനാണ്‌.....റോയ്‌"ഞാന്‍ ഉറക്കെ പറഞ്ഞു.മറുപടിയായി ഏതോ വിദൂരതയില്‍ നിന്നെന്ന പോലെ അവ്യക്തമായ സബ്ദം."ഹല്ലൊ"ഞാന്‍ വീണ്ടും ഉറക്കെ പറഞ്ഞു."വിജയ്‌ നീ എവിടെയാണ്‌?"" ഞാനിവിടെയുണ്ട്‌...ഈ വീട്ടിനുള്ളില്‍"ഞാന്‍ പെട്ടെന്ന് ഞെട്ടി.ആ വിജനമായ മാളികവീട്ടിന്റെ മുന്‍പിലാണ്‌ ഞാനിപ്പോള്‍. ഏതോ ഗുഹാന്തരത്തില്‍ നിന്നെന്ന പോലെ മൊബൈലില്‍ വീണ്ടും ശബ്ദം....ഏതോ ഹുങ്കാരത്തിന്റെ അകമ്പടിയോടെ " ഞാനിവിടെ ഈ പറമ്പിനുള്ളില്‍...."ഞാനറിയാതെ എന്റെ കാലുകള്‍ ആ വീടിനു നേരെ ചെന്നു.കനത്ത ഗേറ്റ്‌ തള്ളിത്തുറന്നു.വന്യമൃഗത്തിന്റെ മുറുമുറുപ്പോടെ ആ ഗേറ്റ്‌ തുറക്കപ്പെട്ടു.മൊബൈലില്‍ വീണ്ടും ആഞ്ഞു വീശുന്ന ചെറുകാറ്റിന്റെ ശബ്ദം..അതിനീയില്‍ ഉറക്കത്തിലെന്ന പോലെ ആ ശബ്ദം....ആ വലിയ പറമ്പിലൂടെ ഞാന്‍ നടക്കുകയാണ്‌ കനത്ത ഇരുട്ടില്‍...കരിയിലകള്‍ കാര്യമായി പ്രതിഷേധിക്കുന്നുണ്ട്‌....ഇരുട്ടില്‍ ഞാനെവിടെയോ മരങ്ങള്‍ക്കിടയില്‍ നിന്നു.പെട്ടെന്ന് മൊബൈലില്‍ ശബ്ദം.ഇപ്പോള്‍ കൊടുങ്കാറ്റ്‌ ശമിച്ചിരിക്കുന്നു.ശബ്ദം പതിഞ്ഞതാണെങ്കിലും കേള്‍ക്കാം."റോയ്‌ ...ഞാനിവിടെയുണ്ട്‌""എവിടെ...എവിടെ?ഞാന്‍ വിറച്ചുകൊണ്ട്‌ ചോദിച്ചു."ഇവിടെ....ഈ മണ്ണിനടിയില്‍...നീ നില്‍ക്കുന്നത്‌ എന്റെ നെഞ്ചിനു മുകളില്‍..."ഞെട്ടിത്തെറിച്ച്‌ ഞാന്‍ ചാടി മാറി.മൊബൈലില്‍ വീണ്ടും ശൂന്യതയില്‍ നിന്നെന്ന പോലെ ശബ്ദം." ഞാനീ മണ്ണിനടിയില്‍ ഉറങ്ങുകയാണ്‌.മൃതദേഹമായി.എന്നെ കുഴിച്ചു മൂടിയിരിക്കുകയാണ്‌.."പെട്ടെന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം.വിജയിന്റെ മൊബൈല്‍ പൊട്ടിത്തെറിച്ച പോലെ തോന്നി.എനിക്ക്‌ ഭയം കൊണ്ട്‌ ഭ്രാന്ത്‌ കയറുന്ന പോലെ...പെട്ടെന്ന് കാറ്റ്‌ ആഞ്ഞ്‌ വീശി.മഴ ആര്‍ത്തലച്ച്‌ പെയ്യാന്‍ തുടങ്ങി.ഞാന്‍ ഓടി..എത്ര നേരം ഓടിയെന്നറിയില്ല...പിന്നെ ഓര്‍മ്മ നഷ്ടപ്പെട്ടു.ഉണരുമ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്‌.നോര്‍മല്‍ ആകാന്‍ കുറച്ചു ദിവസമെടെത്തു.വീട്ടുകാര്‍ ചോദിച്ചപ്പോളൊക്കെ "ഒന്നും ഓര്‍മ്മയില്ല"എന്നു പറഞ്ഞ്‌ തടിതപ്പി.പിന്നീടറിഞ്ഞു,വിജയ്‌ ഒരു സന്ധ്യക്ക്‌ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ്‌ പോയതാണത്രേ.രണ്ട്‌ മാസമായി ഒരു വിവരവുമില്ല.വിജയിന്റെ അമ്മ കുറച്ചു നാ മുന്‍പ്‌ മരിച്ചിരുന്നു.ഭാര്യയാവട്ടെ നിവൃത്തിയില്ലാതെ അവരുടെ വീട്ടിലേക്ക്‌ പോയി.പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.വിജയ്‌ എവിടെയാണെന്ന് എനിക്കറിയാം.പക്ഷെ അക്കാര്യം എങ്ങനെ മറ്റുള്ളവരോട്‌ പറയും?ഒരുപക്ഷെ എല്ലാം എന്റെ തോന്നല്‍ ആയിരുന്നെങ്ങിലോ?അവിടെ കുഴിച്ചു നോക്കിയിട്ട്‌ ഒന്നുമില്ലെങ്ങിലോ എനിക്ക്‌ ഭ്രാന്താണെന്ന് എല്ലാവരും കരുതും.മറിച്ച്‌ ഇക്കാര്യം ശരിയാണെങ്കിലോ?ആ മണ്ണില്‍ വിജയ്‌ ശരിക്കും ഉറങ്ങിക്കിടക്കുന്നുണ്ടെകിലോ?ഈശ്വര!ചിന്തിക്കാന്‍ പോലും വയ്യ!വേണ്ട!ഞാനിത്‌ ആരോടും പറയില്ല!ഞാനിപ്പോള്‍ പഴയ സ്മാര്‍ട്ട്‌ നെസ്‌ഒക്കെ പോയി,ഒരു മൗനിയാണെന്നാണ്‌ ഭാര്യയുടെ പരാതി.ഞാനെങ്ങനെ മൗനിയാകാതിരിക്കും?---------------------------

Monday, December 24, 2007

നിഗൂഢ കഥ

വെറ്റില പുരാണം
--------------------------------------------------------
GOPAK.U.R
--------------------------------------------------------
ഗള്‍ഫില്‍ നിന്നും വീണ്ടും തിരിച്ചു വരുകയായിരുന്നു ഞാന്‍....ഒരിക്കല്‍ കൂടി ഞാനാ വീട്ടിലെത്തി....അവിടെ തിരി വക്കുന്ന ഒരു കല്ലും ...തുളസിച്ചെടിയുമുണ്ടായിരുന്നു.....ഞാന്‍ അതിന്‍ മുന്നില്‍ നിന്ന് കുറച്ചു നേരം പ്രാര്‍ത്ഥിച്ചു..വീട്ടുകാര്‍ക്ക്‌ കുറേ ഉപഹാരങ്ങള്‍ സമ്മാനിച്ചു. അവര്‍ അനുഗ്രഹിച്ചു.ആതിഥ്യമരുളി.എന്റെ മനസ്‌ നിറയെ പ്രാര്‍ത്ഥനയായിരുന്നു.എന്റെ സൗഭാഗ്യങ്ങള്‍ ആരംഭിക്കുന്നത്‌ ഈ വീട്ടുമുറ്റത്തുനിന്നാണല്ലോ...........ഉറക്കം തൂങ്ങി നിന്ന് കത്തുന്ന വഴിവിളക്കുകള്‍.ടൗണില്‍ രാത്രി യാത്രക്കാരെ കാത്തു കിടക്കുകയാണ്‌ ഞാന്‍.ഇടക്കിടെ ചിനച്ച്‌ വന്നു നില്‍ക്കുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍.ടൗണില്‍ അര്‍ധരാത്രിയും തിരക്കാണ്‌.അപൂര്‍വം തുറന്നു കിടക്കുന്ന കടകള്‍.തട്ടുകടകളിന്‍ വന്‍ തിരക്കാണ്‌.ഞാന്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുകയാണ്‌.സൂപ്പര്‍ ഫാസ്റ്റ്‌ വരുന്നതും നോക്കി.അടുത്തത്‌ എന്റെ ഊഴമാണ്‌.രാത്രി ഓട്ടോറിക്ഷ ഓടിക്കല്‍.പകല്‍ കോളേജില്‍ പഠിത്തം.ജീവിതം അതി കഠിനം.ഇന്ന് യത്രക്കാര്‍കുറവാണ്‌.അല്‍പ നേരമെടുത്തു അടുത്ത ബസ്സു വരാന്‍.ബസ്സില്‍ നിന്ന് രണ്ടു പേര്‍ ഇറങ്ങി.ഒരു വൃദ്ധനും വൃദ്ധയും.നല്ല ഉയരമുള്ള വൃദ്ധന്‍.വെളുത്ത മുടിയും താടിയും.വെളുത്ത വസ്ത്രങ്ങള്‍.സ്ത്രീയും അതെ പോലേ നരച്ച മുടി.വെള്ള സാരിയും ബ്ലൗസും.രണ്ടു പേരുടേയും കൈയ്യില്‍ ചെറിയ സഞ്ചികള്‍.ഞാന്‍ ആകാംക്ഷയോടെ അവരെ നോക്കി നില്‍ക്കുകയായിരുന്നു.അവര്‍ ഒന്നും പറയാതെ പതുക്കെ ഓട്ടോയില്‍ കയറി.ഓട്ടോ അതിവേഗം മുന്നോട്ടു നീങ്ങി.അയാള്‍ സ്ഥലത്തിന്റെ പേരു പറഞ്ഞോ എന്നറിയില്ല.കടിഞ്ഞാണ്‍ നഷ്ടപ്പെട്ട ഒരു കുതിരയെപ്പോലെ ഒാട്ടോ അതിവേഗം കുതിക്കുകയായിരുന്നു.പിന്നീട്‌ ഞാനത്‌ ഓര്‍ത്തെടുക്കാന്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്‌.അവര്‍ ഒന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല.എവിടേക്കാണെന്നറിയാതെ അതിവേഗം ഓട്ടോ കുതിക്കുകയായിരുന്നു.അല്ലെങ്കില്‍ ആരൊ നിയന്ത്രിക്കുന്ന പോലെ ഓട്ടോ സ്വയം പായുകയായിരുന്നു - ഞാനറിയാതെ...മെയിന്‍ റോഡില്‍ നിന്ന് ഓട്ടോ ഇടതു വശത്തേക്ക്‌ തിരിഞ്ഞു.പിന്നെ ടാറിടാത്ത വഴിയിലേക്ക്‌ കയറി.ഒടുവില്‍ അത്‌ സ്വയം നിന്നു.അല്ലെങ്കില്‍ ഞാനപ്പോഴാണറിഞ്ഞത്‌,ഓട്ടോ നില്‍ക്കുകയാണെന്ന്.പുഴക്കരയിലെ ഒരു മാളികവീട്ടിന്റെ മുന്‍പിലാണത്‌ നില്‍ക്കുന്നതെന്ന് എനിക്ക്‌ ഓട്ടോയുടെ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ നിന്നും മനസിലായി.ആകാശത്തു നിന്നും ഒരു മങ്ങിയ വെളിച്ചം പ്രസരിക്കുന്നു.ഒരു ഭീകരജീവിയെപ്പോലെ കൂറ്റന്‍ വീട്‌ ഗേറ്റില്‍ നിന്നുമകലെ അവ്യക്തമയി കാണാമായിരുന്നു.അവര്‍ പതിയെ ഇറങ്ങി.അവര്‍ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.വൃദ്ധന്‍ ഒരു നോട്ടെടുത്ത്‌ നീട്ടി.അതൊരു നൂറിന്റെ നോട്ടാണെന്ന് ഞാന്‍ കണ്ടു.പക്ഷേ ആ നോട്ടിനു അത്ഭുതപ്പെടുത്തുന്ന തണുപ്പായിരുന്നു.ഞാനത്‌ മടിയില്‍ വച്ചു.ബാക്കിയെടുത്തു നോക്കുമ്പോള്‍....അവര്‍ അപ്രത്യക്ഷരായിരുന്നു.ഗേറ്റാകട്ടെ അടഞ്ഞു കിടക്കുന്നു.ഞാന്‍ ഹെഡ്‌ ലൈറ്റ്‌ ഗേറ്റിനു നേരെ തിരിച്ചു.കുറേ കറുത്തു ഭീകരമായ നിഴലുകളല്ലതെ യാതൊന്നുമില്ല.അവരെ കാണാനുമില്ല.ബാക്കിരൂപ പോക്കറ്റിലിട്ടു.നൂറിന്റെ നോട്ട്‌ കൈയിലെടുത്തു.നല്ല തണുപ്പ്‌.ഞനൊന്നു കിടുകിടുത്തു .അത്‌ നൂറിന്റെ നോട്ടല്ലായിരുന്നു--ഒരു തളിര്‍ വെറ്റിലയായിരുന്നു.അടഞ്ഞു കിടക്കുന്ന കൂറ്റന്‍ ഗേറ്റ്‌,വിജനമായ പ്രദേശം ....കൊടും രാത്രി .....ഭയം എന്നെ അടിമുടി കീഴടക്കി.....ഞാന്‍ വിറച്ചുപോയി...ഒരക്ഷരം പോലും സംസാരിക്കാതെ അവരെ ഞനെങ്ങനെ ഇവിടെ എത്തിച്ചു?എന്തൊക്കെയോ ഭ്രാന്തവും അവ്യക്തവുമായ ചിന്തകളില്‍ നിറഞ്ഞ്‌ ഞാന്‍ എങ്ങനെയോ വണ്ടി തിരിച്ചതും പാഞ്ഞു പോയതും ഓര്‍ക്കുന്നു.ഓര്‍മ്മ വരുമ്പോള്‍ വീട്ടില്‍ പനിച്ചു കിടക്കുകയായിരുന്നു.അമ്മ പറഞ്ഞു.:നീയിന്നലെ രാത്രി തന്നെ വന്നു.നേരം വെളുത്തപ്പോള്‍ നല്ല പോലെ പനിക്കുന്നു.ഞാന്‍ തുളസിക്കഷായം തന്നതൊന്നും നീ ഓര്‍ക്കുന്നില്ലേ?......നിനക്കെന്തു പറ്റി?"ഞാനൊന്നും മിണ്ടാതെ കിടന്നു....കുറേ നേരം...ഉണര്‍ന്നപ്പോള്‍ പനി വിട്ടകന്നിരുന്നു.എന്താണു നടന്നതെന്ന് പിടിയില്ല.ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയൊന്നു തപ്പിയതാണ്‌.അതേ ആ വെറ്റില ഒട്ടും വാടാതെ...ഞാനൊന്ന് അലറിയോ എന്ന് സംശയം.അമ്മ ഓടി വന്നപ്പോള്‍ ഞാന്‍ സ്വയം ശാന്തനായി...അമ്മയെ ആശ്വസിപ്പിച്ച ശേഷം ഞാന്‍ പുറത്തിറങ്ങി.എന്താണ്‌ ചെയ്യുന്നതെന്നറിയാതെ ഞാന്‍ ഓട്ടോ എടുത്തു.അര്‍ദ്ധബോധത്തില്‍ ഞാനറിഞ്ഞു.ഇന്നലെ പോയ വഴിയെ ആണ്‌ ഞാന്‍ ഓട്ടോ ഓടിക്കുന്നത്‌.വഴിയില്‍ ചിലരൊക്കെ കൈ കാണിക്കുന്നു.അതൊന്നും കാണാത്ത മട്ടില്‍ ഓട്ടോ.ഒടുവില്‍ ആ ഗേറ്റിനു മുന്‍പില്‍ കിതപ്പോടെ നില്‍ക്കുന്നു.ഗേറ്റ്‌ തുറന്ന് കിടന്നിരുന്നു.കൂറ്റന്‍ മാളിക വീടിനു മുന്നില്‍ അഞ്ചാറു പേര്‍. മുറ്റത്ത്‌ എന്തോ പൂജ നടക്കുകയാണ്‌.വിറയലോടെ ഞാന്‍ ഗേറ്റ്‌ കടന്ന് ചെന്നു.എല്ലാവരും എന്നെ സാകൂതം നോക്കി.മുണ്ടുതറ്റുടുത്ത ആള്‍ "എന്താ കാര്യം"എന്ന് തിരക്കി.ഒരു വിറയലോടെ ഞാന്‍ തലേന്ന് രാത്രി നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു.എല്ലാവരും ചുറ്റും കൂടി നിന്ന് കേള്‍ക്കുകയാണ്‌."എവിടെ ആ വെറ്റില?"ഒരാള്‍ ചോദിച്ചു.വിറക്കുന്ന കൈകളോടെ ഞാന്‍ പോക്കറ്റില്‍ കൈ ഇട്ടു.ആ വെറ്റില-അതേ പോലെ ഉണര്‍വോടെ.തറ്റുടുത്തയാള്‍ വിറക്കുന്ന കൈകളോടെ അതേറ്റു വാങ്ങി.പിന്നെ കണ്ണില്‍ വച്ച്‌ വന്ദിച്ചു.പിന്നെ പൊട്ടിക്കരഞ്ഞു.പൂജാരി അത്‌ ഹോമകുണ്ഠത്തില്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട്‌ നിക്ഷേപിച്ചു.അതില്‍ നിന്ന് വെളുത്ത പുക പ്രവഹിച്ചു.പൂജക്ക്‌ ശേഷം അവര്‍ ചായ തന്നു.പിന്നെ ആ കഥ പറഞ്ഞു.ആ തിരുമേനിയുടെ ജ്യേഷ്ഠനും ഭാര്യയുമാണവര്‍.മക്കളില്ലായിരുന്നു.ഒടുവില്‍ ഒരു കാശി യാത്രക്ക്‌ പോയ അവര്‍ ഒരു തീവണ്ടിയപകടത്തില്‍ നിരവധി പേരോടൊപ്പം മരിച്ചു.ഇന്നവരുടെ ശ്രാധദിനമാണ്‌.ശ്രാധദിനങ്ങളില്‍ അവരെ ചിലരൊക്കെ കണ്ടിട്ടുണ്ടത്രെ,പക്ഷെ ആദ്യമായാണീ വെറ്റില-ദൃശ്യരൂപത്തില്‍-അത്ഭുതം തന്നെ.സ്നേഹം തോന്നുന്നവര്‍ക്ക്‌ ഒരു തളിര്‍ വെറ്റില നല്‍കുന്നത്‌ ജ്യേഷ്ഠന്റെ ഒരു തമാശ ആയിരുന്നു.ഏതായാലും ജ്യേഷ്ഠന്‍ സ്നേഹരൂപത്തിലാണ്‌ വന്നത്‌...അയാള്‍ കൈ കൂപ്പി പ്രര്‍ത്ഥിച്ചു.പിന്നീടെല്ലം പെട്ടെന്നായിരുന്നു.എനിക്ക്‌ ഗള്‍ഫില്‍ പോകാന്‍ അവസരം കിട്ടി.പിന്നെ അഭിവൃധിയായിരുന്നു.നാട്ടില്‍ വരുമ്പോഴൊക്കെ ഞാനാ വീട്ടില്‍ പോകും.മനസ്‌ കൊണ്ട്‌ വണങ്ങും......വെറ്റില എനിക്കിപ്പോഴൊരു പുണ്യപ്രതീകമാണ്‌.
--------------***--------------