Monday, April 13, 2009

ഒരു പ്രേതാനുഭവം ....

പാതിരയൊടുകൂടി കാലടിയിൽ ദൂരയാത്രക്ക്‌ പോയി വന്നിറങ്ങി..
സ്കൂട്ടർ കാലടിയിൽ വച്ചിരുന്നു....
പാതിരാക്ക്‌ ഞാൻ സ്ക്കൂട്ടറിൽ വച്ചു പെരുക്കി......
മെയിൻ റോഡ്‌ കഴിഞ്ഞ്‌ ഞാൻ എന്റെ ഗ്രാമത്തിലേക്ക്‌ തിരിഞ്ഞു.....
കുറച്ചു പോയപ്പോൾ പാടമായി...
പാടത്തിന്റെ അറ്റത്ത്‌ ശ്മശാനമാണു...
അതിനപ്പുറം പള്ളി...അതും കഴിഞ്ഞു പോകണം വീട്ടിലേക്ക്‌....

സ്കൂട്ടറിന്റെ ലൈറ്റിൽ ഞാൻ കണ്ടു...സിമിത്തേരിയുടെ ഗേറ്റിനുമുന്നിൽ രണ്ട്‌ വെളുത്ത രൂപം നിൽക്കുന്നു....ഒന്നു വിറച്ച ഞാൻ സ്കൂട്ടർ നിർത്തി...അതെ രണ്ട്‌ രൂപങ്ങൾ.അനക്കമില്ല..ഞാൻ അൽപ്പനേരം നിന്നു...വെളുത്ത രൂപങ്ങൾ അനങ്ങുന്നില്ല......നല്ല ഭയം തോന്നി... സ്ഥലവും സമയവും അതുപോലെയാണല്ലോ....എനിക്ക്‌ പ്രേതങ്ങളിൽ വിശ്വാസമില്ല...മനുഷ്യമനസ്സിന്റെ ഭാവനകൾ മാത്രമാണത്‌...പക്ഷെ ഇപ്പോൾ കണ്മുന്നിൽ കാണുന്നതെന്താണു?..ഞാൻ കുറെ നേരം നിന്നു...രൂപങ്ങൾ അനങ്ങുന്നില്ല...എനിക്ക്‌ അൽപ്പം ധ്യൈര്യമായി....രൂപങ്ങൾ അനങ്ങുന്നില്ലല്ലോ!! പിന്നെ ഒരു ധൈര്യം
വായിച്ചിട്ടുള്ളതിൽ നിന്നു അവ തികച്ചും നിരുപദ്രവകാരികളാണത്രെ!

ആരെയും ഉപദ്രവിക്കില്ലത്രെ!!
ആ ഒരു ധൈര്യത്തിൽ സ്കൂട്ടർ പതുക്കെ മുന്നോട്ടെടുത്തു...
പിന്നൊട്ട്‌ പോയിട്ട്‌ കാര്യമില്ല...
വീട്ടിൽ പോകാതെയും നിവൃത്തിയില്ല...പിന്നെന്തു വഴി?
രണ്ടും കൽപ്പിച്ച്‌ മുന്നോട്ടു നീങ്ങുക....നല്ല ഭയവും ഉണ്ട്‌...
കളി ആരോടാ?
സകല ദൈവങ്ങളേയും വിളിച്ച്‌ ഇഞ്ചൊടിഞ്ച്‌ മുന്നൊട്ട്‌..രൂപങ്ങൾ അനങ്ങുന്നില്ല....
ഒടുവിൽ കുറച്ച്‌ ദൂരെ വച്ച്‌ കാര്യം മനസ്സിലായി...
ഗേറ്റ്‌ പിടിപ്പിച്ചിരിക്കുന്ന രണ്ട്‌ തൂണുകളാണു സംഭവം...
അതുമാത്രം വൈറ്റ്‌ വാഷ്‌ അടിച്ചിരിക്കുനു..ബാക്കി മതിലിൽ അടിച്ചിട്ടില്ല... രാത്രി ദൂരെ നിന്നു നോക്കിയാൽ രണ്ട്‌ വെളുത്ത പ്രേതരൂപങ്ങൾ പോലെ തോന്നും!!

ചിരിയും ആശ്വാസവുംതോന്നിയെങ്കിലും വീട്ടിലെത്തിയിട്ടും വിറ മാറിയിരുന്നില്ല


രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ -ആശ്വാസം- മതിൽ മൊത്തം വെള്ളയടിച്ചിരിക്കുന്നു......
പ്രേതരൂപങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു......


Sunday, March 29, 2009

ഭൗമമണിക്കൂർ.....

ഭൗമമണിക്കൂർ.....

രാത്രിഃ8.30നു ബസ്സിറങ്ങുമ്പോൾ ഞാൻ ഭൗമമണിക്കൂറിനെപ്പറ്റി ആലോചിച്ചു...


എത്രപേർ ഇത്‌ ആചരിക്കും?പ്രത്യെകിച്ചും നാട്ടിൻപുറത്ത്‌?
ശരിയായിരുന്നു..എല്ലാ വീടുകളിലും വാശിയോടെ ചിരിച്ചു കൊണ്ട്‌ പ്രകാശിക്കുന്ന വിളക്കുകൾ...
.റൊഡിൽ നിറയെ ഉത്സാഹത്തൊടെ പ്രഭ ചൊരിയുന്ന ട്യൂലൈറ്റുകൾ.....

ചുരുങ്ങിയത്‌ നാട്ടിൻ പുറത്തെങ്കിലും ഇങ്ങനെയായിരിക്കും.
.ഇലെക്ട്ട്രിസിറ്റി ബോഡ്‌ വിചാരിച്ചിരുന്നെങ്കിൽ വിജയിപ്പിക്കാമായിരുന്നു..

.ഞാൻ വീടു മുന്നിലെത്തി...എന്റെവീടുമാത്രം ഇരുട്ടിൽ...
മറ്റെല്ലാവീട്ടിലും വെളിച്ചം..ഇനി വല്ല വൈദ്യുതിത്തകരാറാണോ?
അതൊ ഭാര്യയും കുട്ടികളും എവിടെയെങ്കിലും പോയതാണൊ?
ചെറിയൊരു ടെൻഷൻ..
.ഞാൻ വാതിലിൽ മുട്ടി..
ഭാഗ്യം മോൾ കതകുതുറക്കുന്നു..
"എന്തു പറ്റി"..
."ഭൗമമണിക്കൂർ ആചരിച്ചതാണഛാ"..
എനിക്ക്‌ സന്തോഷമായി..
പറയാതെ തന്നെ കുട്ടികൾ അതു ചെയ്തല്ലോ...


NB...ഇതൊരു പൊങ്ങച്ചക്കുറിപ്പല്ല..അഭിമാനക്കുറിപ്പു മാത്രം...