Monday, December 24, 2007

നിഗൂഢ കഥ

വെറ്റില പുരാണം
--------------------------------------------------------
GOPAK.U.R
--------------------------------------------------------
ഗള്‍ഫില്‍ നിന്നും വീണ്ടും തിരിച്ചു വരുകയായിരുന്നു ഞാന്‍....ഒരിക്കല്‍ കൂടി ഞാനാ വീട്ടിലെത്തി....അവിടെ തിരി വക്കുന്ന ഒരു കല്ലും ...തുളസിച്ചെടിയുമുണ്ടായിരുന്നു.....ഞാന്‍ അതിന്‍ മുന്നില്‍ നിന്ന് കുറച്ചു നേരം പ്രാര്‍ത്ഥിച്ചു..വീട്ടുകാര്‍ക്ക്‌ കുറേ ഉപഹാരങ്ങള്‍ സമ്മാനിച്ചു. അവര്‍ അനുഗ്രഹിച്ചു.ആതിഥ്യമരുളി.എന്റെ മനസ്‌ നിറയെ പ്രാര്‍ത്ഥനയായിരുന്നു.എന്റെ സൗഭാഗ്യങ്ങള്‍ ആരംഭിക്കുന്നത്‌ ഈ വീട്ടുമുറ്റത്തുനിന്നാണല്ലോ...........ഉറക്കം തൂങ്ങി നിന്ന് കത്തുന്ന വഴിവിളക്കുകള്‍.ടൗണില്‍ രാത്രി യാത്രക്കാരെ കാത്തു കിടക്കുകയാണ്‌ ഞാന്‍.ഇടക്കിടെ ചിനച്ച്‌ വന്നു നില്‍ക്കുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍.ടൗണില്‍ അര്‍ധരാത്രിയും തിരക്കാണ്‌.അപൂര്‍വം തുറന്നു കിടക്കുന്ന കടകള്‍.തട്ടുകടകളിന്‍ വന്‍ തിരക്കാണ്‌.ഞാന്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുകയാണ്‌.സൂപ്പര്‍ ഫാസ്റ്റ്‌ വരുന്നതും നോക്കി.അടുത്തത്‌ എന്റെ ഊഴമാണ്‌.രാത്രി ഓട്ടോറിക്ഷ ഓടിക്കല്‍.പകല്‍ കോളേജില്‍ പഠിത്തം.ജീവിതം അതി കഠിനം.ഇന്ന് യത്രക്കാര്‍കുറവാണ്‌.അല്‍പ നേരമെടുത്തു അടുത്ത ബസ്സു വരാന്‍.ബസ്സില്‍ നിന്ന് രണ്ടു പേര്‍ ഇറങ്ങി.ഒരു വൃദ്ധനും വൃദ്ധയും.നല്ല ഉയരമുള്ള വൃദ്ധന്‍.വെളുത്ത മുടിയും താടിയും.വെളുത്ത വസ്ത്രങ്ങള്‍.സ്ത്രീയും അതെ പോലേ നരച്ച മുടി.വെള്ള സാരിയും ബ്ലൗസും.രണ്ടു പേരുടേയും കൈയ്യില്‍ ചെറിയ സഞ്ചികള്‍.ഞാന്‍ ആകാംക്ഷയോടെ അവരെ നോക്കി നില്‍ക്കുകയായിരുന്നു.അവര്‍ ഒന്നും പറയാതെ പതുക്കെ ഓട്ടോയില്‍ കയറി.ഓട്ടോ അതിവേഗം മുന്നോട്ടു നീങ്ങി.അയാള്‍ സ്ഥലത്തിന്റെ പേരു പറഞ്ഞോ എന്നറിയില്ല.കടിഞ്ഞാണ്‍ നഷ്ടപ്പെട്ട ഒരു കുതിരയെപ്പോലെ ഒാട്ടോ അതിവേഗം കുതിക്കുകയായിരുന്നു.പിന്നീട്‌ ഞാനത്‌ ഓര്‍ത്തെടുക്കാന്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്‌.അവര്‍ ഒന്നും പറഞ്ഞതായി ഓര്‍ക്കുന്നില്ല.എവിടേക്കാണെന്നറിയാതെ അതിവേഗം ഓട്ടോ കുതിക്കുകയായിരുന്നു.അല്ലെങ്കില്‍ ആരൊ നിയന്ത്രിക്കുന്ന പോലെ ഓട്ടോ സ്വയം പായുകയായിരുന്നു - ഞാനറിയാതെ...മെയിന്‍ റോഡില്‍ നിന്ന് ഓട്ടോ ഇടതു വശത്തേക്ക്‌ തിരിഞ്ഞു.പിന്നെ ടാറിടാത്ത വഴിയിലേക്ക്‌ കയറി.ഒടുവില്‍ അത്‌ സ്വയം നിന്നു.അല്ലെങ്കില്‍ ഞാനപ്പോഴാണറിഞ്ഞത്‌,ഓട്ടോ നില്‍ക്കുകയാണെന്ന്.പുഴക്കരയിലെ ഒരു മാളികവീട്ടിന്റെ മുന്‍പിലാണത്‌ നില്‍ക്കുന്നതെന്ന് എനിക്ക്‌ ഓട്ടോയുടെ ഹെഡ്‌ ലൈറ്റിന്റെ വെളിച്ചത്തില്‍ നിന്നും മനസിലായി.ആകാശത്തു നിന്നും ഒരു മങ്ങിയ വെളിച്ചം പ്രസരിക്കുന്നു.ഒരു ഭീകരജീവിയെപ്പോലെ കൂറ്റന്‍ വീട്‌ ഗേറ്റില്‍ നിന്നുമകലെ അവ്യക്തമയി കാണാമായിരുന്നു.അവര്‍ പതിയെ ഇറങ്ങി.അവര്‍ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.വൃദ്ധന്‍ ഒരു നോട്ടെടുത്ത്‌ നീട്ടി.അതൊരു നൂറിന്റെ നോട്ടാണെന്ന് ഞാന്‍ കണ്ടു.പക്ഷേ ആ നോട്ടിനു അത്ഭുതപ്പെടുത്തുന്ന തണുപ്പായിരുന്നു.ഞാനത്‌ മടിയില്‍ വച്ചു.ബാക്കിയെടുത്തു നോക്കുമ്പോള്‍....അവര്‍ അപ്രത്യക്ഷരായിരുന്നു.ഗേറ്റാകട്ടെ അടഞ്ഞു കിടക്കുന്നു.ഞാന്‍ ഹെഡ്‌ ലൈറ്റ്‌ ഗേറ്റിനു നേരെ തിരിച്ചു.കുറേ കറുത്തു ഭീകരമായ നിഴലുകളല്ലതെ യാതൊന്നുമില്ല.അവരെ കാണാനുമില്ല.ബാക്കിരൂപ പോക്കറ്റിലിട്ടു.നൂറിന്റെ നോട്ട്‌ കൈയിലെടുത്തു.നല്ല തണുപ്പ്‌.ഞനൊന്നു കിടുകിടുത്തു .അത്‌ നൂറിന്റെ നോട്ടല്ലായിരുന്നു--ഒരു തളിര്‍ വെറ്റിലയായിരുന്നു.അടഞ്ഞു കിടക്കുന്ന കൂറ്റന്‍ ഗേറ്റ്‌,വിജനമായ പ്രദേശം ....കൊടും രാത്രി .....ഭയം എന്നെ അടിമുടി കീഴടക്കി.....ഞാന്‍ വിറച്ചുപോയി...ഒരക്ഷരം പോലും സംസാരിക്കാതെ അവരെ ഞനെങ്ങനെ ഇവിടെ എത്തിച്ചു?എന്തൊക്കെയോ ഭ്രാന്തവും അവ്യക്തവുമായ ചിന്തകളില്‍ നിറഞ്ഞ്‌ ഞാന്‍ എങ്ങനെയോ വണ്ടി തിരിച്ചതും പാഞ്ഞു പോയതും ഓര്‍ക്കുന്നു.ഓര്‍മ്മ വരുമ്പോള്‍ വീട്ടില്‍ പനിച്ചു കിടക്കുകയായിരുന്നു.അമ്മ പറഞ്ഞു.:നീയിന്നലെ രാത്രി തന്നെ വന്നു.നേരം വെളുത്തപ്പോള്‍ നല്ല പോലെ പനിക്കുന്നു.ഞാന്‍ തുളസിക്കഷായം തന്നതൊന്നും നീ ഓര്‍ക്കുന്നില്ലേ?......നിനക്കെന്തു പറ്റി?"ഞാനൊന്നും മിണ്ടാതെ കിടന്നു....കുറേ നേരം...ഉണര്‍ന്നപ്പോള്‍ പനി വിട്ടകന്നിരുന്നു.എന്താണു നടന്നതെന്ന് പിടിയില്ല.ഷര്‍ട്ടിന്റെ പോക്കറ്റില്‍ വെറുതെയൊന്നു തപ്പിയതാണ്‌.അതേ ആ വെറ്റില ഒട്ടും വാടാതെ...ഞാനൊന്ന് അലറിയോ എന്ന് സംശയം.അമ്മ ഓടി വന്നപ്പോള്‍ ഞാന്‍ സ്വയം ശാന്തനായി...അമ്മയെ ആശ്വസിപ്പിച്ച ശേഷം ഞാന്‍ പുറത്തിറങ്ങി.എന്താണ്‌ ചെയ്യുന്നതെന്നറിയാതെ ഞാന്‍ ഓട്ടോ എടുത്തു.അര്‍ദ്ധബോധത്തില്‍ ഞാനറിഞ്ഞു.ഇന്നലെ പോയ വഴിയെ ആണ്‌ ഞാന്‍ ഓട്ടോ ഓടിക്കുന്നത്‌.വഴിയില്‍ ചിലരൊക്കെ കൈ കാണിക്കുന്നു.അതൊന്നും കാണാത്ത മട്ടില്‍ ഓട്ടോ.ഒടുവില്‍ ആ ഗേറ്റിനു മുന്‍പില്‍ കിതപ്പോടെ നില്‍ക്കുന്നു.ഗേറ്റ്‌ തുറന്ന് കിടന്നിരുന്നു.കൂറ്റന്‍ മാളിക വീടിനു മുന്നില്‍ അഞ്ചാറു പേര്‍. മുറ്റത്ത്‌ എന്തോ പൂജ നടക്കുകയാണ്‌.വിറയലോടെ ഞാന്‍ ഗേറ്റ്‌ കടന്ന് ചെന്നു.എല്ലാവരും എന്നെ സാകൂതം നോക്കി.മുണ്ടുതറ്റുടുത്ത ആള്‍ "എന്താ കാര്യം"എന്ന് തിരക്കി.ഒരു വിറയലോടെ ഞാന്‍ തലേന്ന് രാത്രി നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു.എല്ലാവരും ചുറ്റും കൂടി നിന്ന് കേള്‍ക്കുകയാണ്‌."എവിടെ ആ വെറ്റില?"ഒരാള്‍ ചോദിച്ചു.വിറക്കുന്ന കൈകളോടെ ഞാന്‍ പോക്കറ്റില്‍ കൈ ഇട്ടു.ആ വെറ്റില-അതേ പോലെ ഉണര്‍വോടെ.തറ്റുടുത്തയാള്‍ വിറക്കുന്ന കൈകളോടെ അതേറ്റു വാങ്ങി.പിന്നെ കണ്ണില്‍ വച്ച്‌ വന്ദിച്ചു.പിന്നെ പൊട്ടിക്കരഞ്ഞു.പൂജാരി അത്‌ ഹോമകുണ്ഠത്തില്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ട്‌ നിക്ഷേപിച്ചു.അതില്‍ നിന്ന് വെളുത്ത പുക പ്രവഹിച്ചു.പൂജക്ക്‌ ശേഷം അവര്‍ ചായ തന്നു.പിന്നെ ആ കഥ പറഞ്ഞു.ആ തിരുമേനിയുടെ ജ്യേഷ്ഠനും ഭാര്യയുമാണവര്‍.മക്കളില്ലായിരുന്നു.ഒടുവില്‍ ഒരു കാശി യാത്രക്ക്‌ പോയ അവര്‍ ഒരു തീവണ്ടിയപകടത്തില്‍ നിരവധി പേരോടൊപ്പം മരിച്ചു.ഇന്നവരുടെ ശ്രാധദിനമാണ്‌.ശ്രാധദിനങ്ങളില്‍ അവരെ ചിലരൊക്കെ കണ്ടിട്ടുണ്ടത്രെ,പക്ഷെ ആദ്യമായാണീ വെറ്റില-ദൃശ്യരൂപത്തില്‍-അത്ഭുതം തന്നെ.സ്നേഹം തോന്നുന്നവര്‍ക്ക്‌ ഒരു തളിര്‍ വെറ്റില നല്‍കുന്നത്‌ ജ്യേഷ്ഠന്റെ ഒരു തമാശ ആയിരുന്നു.ഏതായാലും ജ്യേഷ്ഠന്‍ സ്നേഹരൂപത്തിലാണ്‌ വന്നത്‌...അയാള്‍ കൈ കൂപ്പി പ്രര്‍ത്ഥിച്ചു.പിന്നീടെല്ലം പെട്ടെന്നായിരുന്നു.എനിക്ക്‌ ഗള്‍ഫില്‍ പോകാന്‍ അവസരം കിട്ടി.പിന്നെ അഭിവൃധിയായിരുന്നു.നാട്ടില്‍ വരുമ്പോഴൊക്കെ ഞാനാ വീട്ടില്‍ പോകും.മനസ്‌ കൊണ്ട്‌ വണങ്ങും......വെറ്റില എനിക്കിപ്പോഴൊരു പുണ്യപ്രതീകമാണ്‌.
--------------***--------------

2 comments:

കടവന്‍ said...

ഇനിയുമിനിയും രസകരമായ പ്രേതകഥകള്/ നിഘൂഢതയുടെ കഥകള്‍ വായിക്കാമെന്നാശിക്കുന്നു. മറ്റുള്ളവരും അവരുടെ അനുഫവങ്ങള്‍ എഴുതുമല്ലൊ?
റെയില്‍വെ ട്രാക്കിനടുത്തുള്ള കുന്നിന്‍ മുകളീല്‍ ഒരു ഉല്സവ രാത്രിയില്‍ ഇളനീര്‍ പറിക്കാന്‍ കൂട്ടുകാര്‍ പോയപ്പൊ ഒരുത്തന്‍ ഇളനീര്‍ പൊതിച്ച് കൊണ്ടീരിക്കുന്നു, മറ്റുള്ളവര്‍ രണ്ടാള്‍ തെങ്ങിന്‍ മുകളിലും, ഇളനീര്‍ പൊതിച്ചു കൊണ്ടിരിക്കുന്നവന്റെ മുന്നിലെത്തിയ ആള്‍ പറയുവാ.. മോനെ ഈസ്ഥലം അത്ര നല്ലതല്ല വേഗം പൊഇക്കൊളു എന്ന് ശബ്ദം കേട്ട് തല ഉയര്ത്തിയ ആശാന്‍ പിന്നീടാളെങ്ങോട്ട് പോയ്യെന്നറിയാതെ, മൂന്നാളും പ്യാടിച്ചോടിയ ഗഥ,

മീര said...

nhan maranam ennu thonnan enthe?