ഞാന്‍ വിജയിന്റെ വീട്ടില്‍ പോയിട്ട് ഏതാണ്ട് ഒരു വര്‍ഷം ആയിരുന്നു.ഇതിനിടയില്‍ ഞങ്ങല്‍ ടെലെഫൊണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല.എന്നാല്‍ ഉള്ളിലെ ഒരു സ്നേഹബന്ധം കൊണ്ട് ഞങ്ങല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.അതിനാല്‍ മനസുകൊണ്ട് ഒരിക്കലും അകലില്ല എന്നുറപ്പയിരുന്നു.എങ്കിലും ഇടക്കിടെ ഇങ്ങനെ ഒരു ഗ്യാപ്പ് ഉണ്ടാകാറുണ്ട്.ഏറെ നാള്‍ കഴിഞ്ഞ് വീണ്ടും വിളിക്കുകയൊ കാണുകയോ ചെയ്യുമ്പോള്‍ വീണ്ടും പഴയ സ്നേഹവായ്പ്പ്.സിറ്റി കഴിഞ്ഞ് എന്‍.എച്ചില്‍ നിന്നും തിരിയുന്ന വഴി.വഴി വീതി കുറഞ്ഞ് അവസാനിക്കുന്നത് ഒരു പാടത്തിന്റെ കരയില്‍.വഴിയുടെ അവസാനം ബേക്കര്‍ മോഡലില്‍ പണിത വീട്.വീട്ടില്‍ അമ്മയും ഭാര്യയും മാത്രം.സിറ്റിയിലെ കോളേജ് ജീവിതകാലത്ത് ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍.പിന്നീട് ജോലി കിട്ടിയ ശേഷം എന്റെ സന്ദര്‍ശനം വല്ലപ്പോഴുമായി.വിജയിനാകട്ടെ സ്ഥിരം ജോലിയൊന്നും ലഭിച്ചില്ല.പലയിടത്തുമായി പല ജോലികളുമായി വിജയ് തള്ളി നീക്കി.ഞാന്‍ ചെല്ലുമ്പോള്‍ വിജയുടെ അമ്മ അവന് ജോലിയൊന്നും കിട്ടാത്ത വിഷമം പറയും.വിജയുടെ വീടിനപ്പുറം വലിയൊരു പറമ്പും പഴയൊരു മാളിക വീടും ഉണ്ടായിരുന്നു.അമ്മയുടെ ദു:ഖം നിറഞ്ഞ മുഖവും ആവലാതിയും ഒഴിവാക്കാന്‍ ഞങ്ങള്‍ പലപ്പോഴും പുറത്തിറങ്ങി, ആ വീട്ടിലേക്ക് കയറും.വിശാലമായ അതിന്റെ പൂമുഖത്ത് ഞങ്ങള്‍ ഇരുന്ന് സംസാരിക്കും.വിജനമായ ആ പറമ്പും വീടും ഭീതിജനകമായിരുന്നു."ഇതൊരു പ്രേതാലയം പോലെ ഉണ്ടല്ലോ."ഞാന്‍ പറഞ്ഞു."ഇവിടെ പ്രേതശല്യമുണ്ടെന്നാണ് കേള്‍വി.ചില ദുര്‍ മരണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടത്രെ.""എന്നീട്ട് തനിക്ക് പേടിയില്ലേ?""പേടിയോ? എനിക്കോ?ഞാനിവിടെയിരുന്നാണ് കഞ്ചാവ് വലിക്കുന്നതും മദ്യപിക്കുന്നതും.ഒരാളും ഇങ്ങോട്ട് വരില്ല.ഇവിടുത്തുകാര്‍ക്ക് ഭയങ്കര പേടിയാണ്.""എന്നിട്ട് താന്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ?""പ്രേതം പോയിട്ട് ഒരു പൂച്ച പോലുമില്ല.പിന്നെ കടവാവലുകള്‍ ധാരാളമുണ്ട്.രാത്രി അകത്ത് ചില ശബ്ദങ്ങള്‍ കേള്‍ക്കാം.അത് വല്ല എലിയൊ മറ്റോ ആയിരിക്കും."കോളേജില്‍ വച്ചാണ് ഞങ്ങള്‍ പരിചിതരായത്.അന്ന് നന്നായി കഞ്ചാവ് വലിയുണ്ട്.പിന്നെ ഞങ്ങളുടെ കമ്പനിയില്‍ ചേര്‍ന്ന് അതുപേക്ഷിച്ചു.അതിനാല്‍ വിജയിന്റെ അച്ഛനുമമ്മയ്ക്കും എന്നെ വലിയ ഇഷ്ടമായിരുന്നു.ഇപ്പോ വീണ്ടും ദു:സ്വഭാവങ്ങള്‍ തുടങ്ങിയ പോലെ.പിന്നീട് വിവാഹം കഴിച്ചു.എന്തൊ ബിസിനെസ്സ് തുടങ്ങി.പിന്നീട് കാണുമ്പോള്‍ ഒക്കെ ബിസിനെസ്സ് തരക്കേടില്ല എന്നു പറഞ്ഞിരുന്നു..പിന്നീട് ഒന്നു രണ്ടു തവണ വീട്ടില്‍ ചെന്നെങ്കിലും അധികനേരം സംസാരിച്ചിരുന്നില്ല.ഭാര്യയുണ്ട്-സ്വാധിയായ ഒരു പെണ്‍കുട്ടി.കുടുംബമാകുമ്പോള്‍ അധിക നേരം ശല്യപ്പെടുത്തരുതല്ലോ.ഇപ്പോളിതാ രാത്രിയില്‍ അല്‍പം വൈകി ഞാന്‍ എന്‍.എച്ചില്‍ നിന്ന് തിരിഞ്ഞ് വിജയിന്റെവീട്ടിലേക്ക്.വേറെ നഗരത്തിലാണിപ്പോള്‍ ജോലിയെന്നതു കൊണ്ട് കുറേ കാലമായി വരാറില്ല.ജോലിത്തിരക്കില്‍ വിളിക്കാന്‍ പറ്റാറുമില്ല.ഒന്നു രണ്ടു പ്രാവശ്യം നഗരത്തിരക്കുകളില്‍ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിക്കന്‍ പറ്റാറില്ല.സ്കൂട്ടര്‍ ഗേറ്റിനു മുന്‍പില്‍ നിര്‍ത്തി.ഒരിടത്തും വെളിച്ചവുമില്ല.ഗേറ്റ് പൂട്ടിക്കിടക്കുന്നു.ഉള്ളില്‍ ആരുമുള്ള ലക്ഷണമില്ല.എപ്പോഴും കരുതാറുള്ള പെന്‍ ടോര്‍ച് അടിച്ചു നോക്കി.മുറ്റം നിറയെ കരിയലകള്‍.ഏതായാലും ആള്‍പാര്‍പ്പില്ല.വിജയും വീട്ടുകാരും എങ്ങോട്ടു പോയി?ഞാന്‍ വീണ്ടും മൊബൈല്‍ എടുത്തു.വിജയിന്റെ വീട്ടിലെ നമ്പര്‍ അടിക്കുന്നുണ്ട് .പക്ഷെ എടുക്കുന്നില്ല.വീട്ടില്‍ ആരുമില്ല എന്നുറപ്പായി.ഞാന്‍ വിജയിന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു കൊണ്ടിരുന്നു.ഭാഗ്യവശാല്‍ അത് സേവ് ചെയ്തിട്ടുണ്ടായിരുന്നു.നമ്പര്‍ പോകുന്നില്ല.കോള്‍ ഫെയിലെഡ് എന്നു മറുപടി.തെളിഞ്ഞു കൊണ്ടിരുന്നു.ഏതായാലും അടുത്ത വീട്ടില്‍ ചോദിക്കാമെന്ന് കരുതി ഞാന്‍ തിരിച്ചു നടന്നു.ഇതിനിടയില്‍ മൊബൈലില്‍ വിജയിന്റെ നമ്പര്‍ അമര്‍ത്തുന്നുമുണ്ട്.പക്ഷെ കോള്‍ പോകുന്നില്ല.അടുത്ത വീട്ടിലെ ഗേറ്റ് പൂട്ടിക്കിടക്കുന്നു.വരാന്തയില്‍ നേര്‍ത്ത വെളിച്ചം മാത്രം.സമയം അധികമായിട്ടില്ല.എന്നിട്ടെന്താണിങ്ങനെ?വഴിയില്‍ ഒരൊറ്റയാള്‍ പോലുമില്ല.ഞാന്‍ വാച്ചില്‍ നോക്കി.സമയം എട്ടു മണി.ഓ,എന്നിട്ടാണോ എല്ലാവരും നേരത്തെ ഗേറ്റ് പൂട്ടിക്കിടക്കുന്നത്?പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു.നേരത്തെ നോക്കിയപ്പോളും സമയം 8 മണി തന്നെയായിരുന്നു.ട്രെയിനില്‍ വച്ച് നോക്കിയപ്പോളും 8 മണിയായിരുന്നു.അപ്പോള്‍....അപ്പോള്‍ ....വാച്ച് കേടാണ്,സമയം തെറ്റാണ്.ഒന്നുകില്‍ അര്‍ധരാത്രിയോടടുക്കുന്നു.ഞാന്‍ തിരിച്ചു നടന്നു.സ്കൂട്ടര്‍ എടുത്ത് തിരിച്ചു പോകാം.പെട്ടെന്ന് വിജയിന്റെ നമ്പര്‍ അടിക്കുന്നതായി ഞാന്‍ അറിഞ്ഞു.കോള്‍ പോകുന്നുണ്ട്.വിജയിന്റെ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ട്.ആരോ അവ്യക്തമായി സംസാരിക്കുന്നു."ഹലൊ വിജയ് ഇത് ഞാനാണ്.....റോയ്"ഞാന്‍ ഉറക്കെ പറഞ്ഞു.മറുപടിയായി ഏതോ വിദൂരതയില്‍ നിന്നെന്ന പോലെ അവ്യക്തമായ സബ്ദം."ഹല്ലൊ"ഞാന്‍ വീണ്ടും ഉറക്കെ പറഞ്ഞു."വിജയ് നീ എവിടെയാണ്?"" ഞാനിവിടെയുണ്ട്...ഈ വീട്ടിനുള്ളില്‍"ഞാന്‍ പെട്ടെന്ന് ഞെട്ടി.ആ വിജനമായ മാളികവീട്ടിന്റെ മുന്‍പിലാണ് ഞാനിപ്പോള്‍. ഏതോ ഗുഹാന്തരത്തില്‍ നിന്നെന്ന പോലെ മൊബൈലില്‍ വീണ്ടും ശബ്ദം....ഏതോ ഹുങ്കാരത്തിന്റെ അകമ്പടിയോടെ " ഞാനിവിടെ ഈ പറമ്പിനുള്ളില്‍...."ഞാനറിയാതെ എന്റെ കാലുകള്‍ ആ വീടിനു നേരെ ചെന്നു.കനത്ത ഗേറ്റ് തള്ളിത്തുറന്നു.വന്യമൃഗത്തിന്റെ മുറുമുറുപ്പോടെ ആ ഗേറ്റ് തുറക്കപ്പെട്ടു.മൊബൈലില്‍ വീണ്ടും ആഞ്ഞു വീശുന്ന ചെറുകാറ്റിന്റെ ശബ്ദം..അതിനീയില്‍ ഉറക്കത്തിലെന്ന പോലെ ആ ശബ്ദം....ആ വലിയ പറമ്പിലൂടെ ഞാന്‍ നടക്കുകയാണ് കനത്ത ഇരുട്ടില്‍...കരിയിലകള്‍ കാര്യമായി പ്രതിഷേധിക്കുന്നുണ്ട്....ഇരുട്ടില്‍ ഞാനെവിടെയോ മരങ്ങള്‍ക്കിടയില്‍ നിന്നു.പെട്ടെന്ന് മൊബൈലില്‍ ശബ്ദം.ഇപ്പോള്‍ കൊടുങ്കാറ്റ് ശമിച്ചിരിക്കുന്നു.ശബ്ദം പതിഞ്ഞതാണെങ്കിലും കേള്‍ക്കാം."റോയ് ...ഞാനിവിടെയുണ്ട്""എവിടെ...എവിടെ?ഞാന്‍ വിറച്ചുകൊണ്ട് ചോദിച്ചു."ഇവിടെ....ഈ മണ്ണിനടിയില്‍...നീ നില്‍ക്കുന്നത് എന്റെ നെഞ്ചിനു മുകളില്‍..."ഞെട്ടിത്തെറിച്ച് ഞാന്‍ ചാടി മാറി.മൊബൈലില്‍ വീണ്ടും ശൂന്യതയില്‍ നിന്നെന്ന പോലെ ശബ്ദം." ഞാനീ മണ്ണിനടിയില്‍ ഉറങ്ങുകയാണ്.മൃതദേഹമായി.എന്നെ കുഴിച്ചു മൂടിയിരിക്കുകയാണ്.."പെട്ടെന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം.വിജയിന്റെ മൊബൈല്‍ പൊട്ടിത്തെറിച്ച പോലെ തോന്നി.എനിക്ക് ഭയം കൊണ്ട് ഭ്രാന്ത് കയറുന്ന പോലെ...പെട്ടെന്ന് കാറ്റ് ആഞ്ഞ് വീശി.മഴ ആര്‍ത്തലച്ച് പെയ്യാന്‍ തുടങ്ങി.ഞാന്‍ ഓടി..എത്ര നേരം ഓടിയെന്നറിയില്ല...പിന്നെ ഓര്‍മ്മ നഷ്ടപ്പെട്ടു.ഉണരുമ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്.നോര്‍മല്‍ ആകാന്‍ കുറച്ചു ദിവസമെടെത്തു.വീട്ടുകാര്‍ ചോദിച്ചപ്പോളൊക്കെ "ഒന്നും ഓര്‍മ്മയില്ല"എന്നു പറഞ്ഞ് തടിതപ്പി.പിന്നീടറിഞ്ഞു,വിജയ് ഒരു സന്ധ്യക്ക് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയതാണത്രേ.രണ്ട് മാസമായി ഒരു വിവരവുമില്ല.വിജയിന്റെ അമ്മ കുറച്ചു നാ മുന്‍പ് മരിച്ചിരുന്നു.ഭാര്യയാവട്ടെ നിവൃത്തിയില്ലാതെ അവരുടെ വീട്ടിലേക്ക് പോയി.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിജയ് എവിടെയാണെന്ന് എനിക്കറിയാം.പക്ഷെ അക്കാര്യം എങ്ങനെ മറ്റുള്ളവരോട് പറയും?ഒരുപക്ഷെ എല്ലാം എന്റെ തോന്നല്‍ ആയിരുന്നെങ്ങിലോ?അവിടെ കുഴിച്ചു നോക്കിയിട്ട് ഒന്നുമില്ലെങ്ങിലോ എനിക്ക് ഭ്രാന്താണെന്ന് എല്ലാവരും കരുതും.മറിച്ച് ഇക്കാര്യം ശരിയാണെങ്കിലോ?ആ മണ്ണില്‍ വിജയ് ശരിക്കും ഉറങ്ങിക്കിടക്കുന്നുണ്ടെകിലോ?ഈശ്വര!ചിന്തിക്കാന്‍ പോലും വയ്യ!വേണ്ട!ഞാനിത് ആരോടും പറയില്ല!ഞാനിപ്പോള്‍ പഴയ സ്മാര്‍ട്ട് നെസ്‌ഒക്കെ പോയി,ഒരു മൗനിയാണെന്നാണ് ഭാര്യയുടെ പരാതി.ഞാനെങ്ങനെ മൗനിയാകാതിരിക്കും?---------------------------
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
2 comments:
Very well written!
Keep it up..
anubhavam ano?
Post a Comment