Sunday, March 29, 2009

ഭൗമമണിക്കൂർ.....

ഭൗമമണിക്കൂർ.....

രാത്രിഃ8.30നു ബസ്സിറങ്ങുമ്പോൾ ഞാൻ ഭൗമമണിക്കൂറിനെപ്പറ്റി ആലോചിച്ചു...


എത്രപേർ ഇത്‌ ആചരിക്കും?പ്രത്യെകിച്ചും നാട്ടിൻപുറത്ത്‌?
ശരിയായിരുന്നു..എല്ലാ വീടുകളിലും വാശിയോടെ ചിരിച്ചു കൊണ്ട്‌ പ്രകാശിക്കുന്ന വിളക്കുകൾ...
.റൊഡിൽ നിറയെ ഉത്സാഹത്തൊടെ പ്രഭ ചൊരിയുന്ന ട്യൂലൈറ്റുകൾ.....

ചുരുങ്ങിയത്‌ നാട്ടിൻ പുറത്തെങ്കിലും ഇങ്ങനെയായിരിക്കും.
.ഇലെക്ട്ട്രിസിറ്റി ബോഡ്‌ വിചാരിച്ചിരുന്നെങ്കിൽ വിജയിപ്പിക്കാമായിരുന്നു..

.ഞാൻ വീടു മുന്നിലെത്തി...എന്റെവീടുമാത്രം ഇരുട്ടിൽ...
മറ്റെല്ലാവീട്ടിലും വെളിച്ചം..ഇനി വല്ല വൈദ്യുതിത്തകരാറാണോ?
അതൊ ഭാര്യയും കുട്ടികളും എവിടെയെങ്കിലും പോയതാണൊ?
ചെറിയൊരു ടെൻഷൻ..
.ഞാൻ വാതിലിൽ മുട്ടി..
ഭാഗ്യം മോൾ കതകുതുറക്കുന്നു..
"എന്തു പറ്റി"..
."ഭൗമമണിക്കൂർ ആചരിച്ചതാണഛാ"..
എനിക്ക്‌ സന്തോഷമായി..
പറയാതെ തന്നെ കുട്ടികൾ അതു ചെയ്തല്ലോ...


NB...ഇതൊരു പൊങ്ങച്ചക്കുറിപ്പല്ല..അഭിമാനക്കുറിപ്പു മാത്രം...

2 comments:

അനില്‍@ബ്ലോഗ് // anil said...

നല്ല മക്കള്‍.
മക്കള്‍ക്ക് അഭിനന്ദങ്ങള്‍, അച്ഛനും.
ഓഫ്ഫ്:
ഇവീടെ ദിവസേനയുള്ള ഭൌമ അര്‍ദ്ധമണിക്കൂര്‍ ആചരണം നടക്കുന്നില്ലെ, പിന്നെന്താ?

ശ്രീ said...

നന്നായി മാഷേ. കുട്ടികളില്‍ നിന്നാണ് ഇത്തരം ബോധവത്കരണം ആരംഭിയ്ക്കേണ്ടതും...