Monday, April 13, 2009

ഒരു പ്രേതാനുഭവം ....

പാതിരയൊടുകൂടി കാലടിയിൽ ദൂരയാത്രക്ക്‌ പോയി വന്നിറങ്ങി..
സ്കൂട്ടർ കാലടിയിൽ വച്ചിരുന്നു....
പാതിരാക്ക്‌ ഞാൻ സ്ക്കൂട്ടറിൽ വച്ചു പെരുക്കി......
മെയിൻ റോഡ്‌ കഴിഞ്ഞ്‌ ഞാൻ എന്റെ ഗ്രാമത്തിലേക്ക്‌ തിരിഞ്ഞു.....
കുറച്ചു പോയപ്പോൾ പാടമായി...
പാടത്തിന്റെ അറ്റത്ത്‌ ശ്മശാനമാണു...
അതിനപ്പുറം പള്ളി...അതും കഴിഞ്ഞു പോകണം വീട്ടിലേക്ക്‌....

സ്കൂട്ടറിന്റെ ലൈറ്റിൽ ഞാൻ കണ്ടു...സിമിത്തേരിയുടെ ഗേറ്റിനുമുന്നിൽ രണ്ട്‌ വെളുത്ത രൂപം നിൽക്കുന്നു....ഒന്നു വിറച്ച ഞാൻ സ്കൂട്ടർ നിർത്തി...അതെ രണ്ട്‌ രൂപങ്ങൾ.അനക്കമില്ല..ഞാൻ അൽപ്പനേരം നിന്നു...വെളുത്ത രൂപങ്ങൾ അനങ്ങുന്നില്ല......നല്ല ഭയം തോന്നി... സ്ഥലവും സമയവും അതുപോലെയാണല്ലോ....എനിക്ക്‌ പ്രേതങ്ങളിൽ വിശ്വാസമില്ല...മനുഷ്യമനസ്സിന്റെ ഭാവനകൾ മാത്രമാണത്‌...പക്ഷെ ഇപ്പോൾ കണ്മുന്നിൽ കാണുന്നതെന്താണു?..ഞാൻ കുറെ നേരം നിന്നു...രൂപങ്ങൾ അനങ്ങുന്നില്ല...എനിക്ക്‌ അൽപ്പം ധ്യൈര്യമായി....രൂപങ്ങൾ അനങ്ങുന്നില്ലല്ലോ!! പിന്നെ ഒരു ധൈര്യം
വായിച്ചിട്ടുള്ളതിൽ നിന്നു അവ തികച്ചും നിരുപദ്രവകാരികളാണത്രെ!

ആരെയും ഉപദ്രവിക്കില്ലത്രെ!!
ആ ഒരു ധൈര്യത്തിൽ സ്കൂട്ടർ പതുക്കെ മുന്നോട്ടെടുത്തു...
പിന്നൊട്ട്‌ പോയിട്ട്‌ കാര്യമില്ല...
വീട്ടിൽ പോകാതെയും നിവൃത്തിയില്ല...പിന്നെന്തു വഴി?
രണ്ടും കൽപ്പിച്ച്‌ മുന്നോട്ടു നീങ്ങുക....നല്ല ഭയവും ഉണ്ട്‌...
കളി ആരോടാ?
സകല ദൈവങ്ങളേയും വിളിച്ച്‌ ഇഞ്ചൊടിഞ്ച്‌ മുന്നൊട്ട്‌..രൂപങ്ങൾ അനങ്ങുന്നില്ല....
ഒടുവിൽ കുറച്ച്‌ ദൂരെ വച്ച്‌ കാര്യം മനസ്സിലായി...
ഗേറ്റ്‌ പിടിപ്പിച്ചിരിക്കുന്ന രണ്ട്‌ തൂണുകളാണു സംഭവം...
അതുമാത്രം വൈറ്റ്‌ വാഷ്‌ അടിച്ചിരിക്കുനു..ബാക്കി മതിലിൽ അടിച്ചിട്ടില്ല... രാത്രി ദൂരെ നിന്നു നോക്കിയാൽ രണ്ട്‌ വെളുത്ത പ്രേതരൂപങ്ങൾ പോലെ തോന്നും!!

ചിരിയും ആശ്വാസവുംതോന്നിയെങ്കിലും വീട്ടിലെത്തിയിട്ടും വിറ മാറിയിരുന്നില്ല


രണ്ടു ദിവസം കഴിഞ്ഞു നോക്കിയപ്പോൾ -ആശ്വാസം- മതിൽ മൊത്തം വെള്ളയടിച്ചിരിക്കുന്നു......
പ്രേതരൂപങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു......


10 comments:

ഹരീഷ് തൊടുപുഴ said...

ഹ ഹ ഹ ഹാ...

എനിക്കും ഉണ്ടായിട്ടുണ്ട് ഇത്തരം അനുഭവങ്ങള്‍..

വാഴക്കോടന്‍ ‍// vazhakodan said...

പലപ്പോഴും സെക്കണ്ട് ഷോ കഴിഞ്ഞു വരുമ്പോള്‍ പാമ്പും കാവ് കടക്കുന്നതു വരെ എല്ലാവരും ഉറക്കെ പാട്ട് പാടും. പ്രേതം പാട്ട് കേട്ട് പേടിച്ചു ഓടുമെന്നോ,അതല്ല ആസ്വദിച്ച്‌ ഉപദ്രവിക്കില്ലെന്നോ എന്തോ അറിയില്ല. പക്ഷെ പാമ്പും കാവ് രാത്രി തീണ്ടാന്‍ പാട്ട് മസ്ട്ടാ! അതോര്‍മ്മ വന്നു.

ചാണക്യന്‍ said...

ചുമ്മാതല്ല പ്രേതം തൂണിലും ഉണ്ടെന്ന് പറയുന്നത്:)

മാന്മിഴി.... said...

chammippoyalle....?saaramilla.......namukkiniyum kaanaaam....

Rare Rose said...

ഹി..ഹി..നല്ല പ്രേതാനുഭവം..ഒരബദ്ധം ഏതു പോലിസുകാരനും പറ്റും എന്നു കരുതി ചമ്മല്‍ മറയ്ക്കാം ല്ലേ..:)

നരിക്കുന്നൻ said...

പേടിപ്പിക്കാതെ മാഷേ..
അബദ്ധം ഏത് ബ്ലോഗ്ഗർക്കും പറ്റും എന്ന് തിരുത്തേണ്ടി വരും.

സുപ്രിയ said...

പേടിപ്പിക്കാതെ...

കിടന്നുറങ്ങാന്‍ പറ്റാതെ വരും.

ഗോപക്‌ യു ആര്‍ said...

അതല്ലെ കൂട്ടരെ ഞാൻ പറഞത്..പ്രെതമില്ല എന്ന്....

ശ്രീ said...

പല പ്രേത അനുഭവങ്ങളുടേയും പിന്നില്‍ ഇങ്ങനെ എന്തെങ്കിലും കഥകള്‍ ഉണ്ടാകും അല്ലേ മാഷേ.

ദാ, ഒരിയ്ക്കല്‍ എനിയ്ക്ക് നേരിട്ട അനുഭവം

Pradeepkumar T P said...

പ്രേതങ്ങളങ്ങനെ കുറഞ്ഞ പുള്ളികളൊന്നുമല്ല കേട്ടോ സാറെ. സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ കിടത്തി ഉറക്കില്ല...
ഓം പ്രേതായ നമ: